ഈ കഴിഞ്ഞ ഞായറാഴ്ച ഇന്ത്യ മുഴുവൻ ദീപാവലി ആഘോഷിക്കവേ ബോളിവുഡ് സൂപ്പർ താരം അമിതാബ് ബച്ചൻ തന്റെ സഹപ്രവർത്തകർക്കായി വീട്ടിൽ ഒരു ദീപാവലി സ്പെഷ്യൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ ഉൾപ്പെടെ ഒരുപാട് പ്രശസ്തർ ആ പാർട്ടിയിൽ പങ്കെടുത്തു. അമിതാബ് ബച്ചന്റെ മകൻ അഭിഷേകും ഭാര്യ ഐശ്വര്യ റായിയും ഉൾപ്പെടെ ഉള്ളവർ അവിടെ ഉണ്ടായിരുന്നു. ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ്, രാജ് കുമാർ റാവു, കരൺ ജോഹർ തുടങ്ങി ഒട്ടേറെ പേര് പാർട്ടിയിൽ എത്തിച്ചേർന്നു. എന്നാൽ പാർട്ടി പുരോഗമിച്ചു കൊണ്ടിരിക്കെ ആണ് ഐശ്വര്യ റായിയുടെ മാനേജർ ആയ അർച്ചന സദാനന്ദിന്റെ ലഹങ്കയിൽ അവിടെ ഉണ്ടായിരുന്ന ഒരു ദീപാവലി വിളക്കിൽ നിന്ന് തീ പടർന്നത്.
എല്ലാവരും എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിൽക്കെ സൂപ്പർ താരം ഷാരൂഖ് ഖാൻ ആണ് തന്റെ ജാക്കറ്റ് കൊണ്ട് തീ അണച്ചത്. ഇപ്പോൾ അർച്ചനയെ മുംബൈയിലെ നാനവതി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തിരിക്കുകയാണ്. അർച്ചനയ്ക്ക് 15 ശതമാനം പൊള്ളൽ ഏറ്റിട്ടുണ്ട് എന്നും ഷാരൂഖ് ഖാനും പരിക്ക് ഉണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ കുറിച്ച് അതിഥികളിൽ ഒരാൾ ഇങ്ങനെയാണ് വിവരിക്കുന്നത്. “ബച്ചൻ സാറിന്റെ വീട്ടിലെ കോർട്ട് യാർഡിൽ മകൾക്കൊപ്പം നിൽക്കുമ്പോഴാണ് അർച്ചനയുടെ ലഹങ്കക്ക് തീ പിടിച്ചത്. എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോൾ ആണ് ഷാരൂഖ് ഇടപെട്ട് തീ അണച്ചത്”. തന്റെ ജാക്കറ്റ് കൊണ്ട് തീ അണച്ചപ്പോൾ ഷാരൂഖിനും ചെറുതായി പൊള്ളലേറ്റു എന്നും എന്നാൽ അത് വക വെക്കാതെ തീ എങ്ങനെയെങ്കിലും അണക്കുക എന്നത് മാത്രമായിരുന്നു ഷാരൂഖിന്റെ ലക്ഷ്യം എന്നും അവർ പറയുന്നു.
ഏതായാലും ഒരു ജീവൻ രക്ഷിച്ച ഷാരൂഖ് വെള്ളിത്തിരയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും താൻ ഒരു ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. അണുബാധയെ തുടർന്ന് അർച്ചന ഇപ്പോൾ നാനാവതി ഹോസ്പിറ്റലിലെ ഐ സി യൂവിൽ ആണ്. അവർ അപകട നില തരണം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.