[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഞാൻ ആദ്യമായി വീട് വെച്ചത് ആ താരം നൽകിയ പണം കൊണ്ട്; വെളിപ്പെടുത്തലുമായി നടൻ ദേവൻ..!

മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ വില്ലൻ എന്നാണ് നടൻ ദേവൻ അറിയപ്പെടുന്നത്. നായകനായി തുടക്ക കാലത്തു അഭിനയിച്ചിട്ടുണ്ട് എങ്കിലും ദേവൻ എന്ന നടൻ കയ്യടി നേടിയത് വില്ലൻ വേഷങ്ങളിലൂടെ ആണ്. ഒട്ടേറെ സൂപ്പർ ഹിറ്റുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ദേവൻ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ദേവൻ. വില്ലൻ വേഷങ്ങൾ അല്ലാതെ സ്വഭാവ നടൻ ആയും ദേവൻ തിളങ്ങിയ ചിത്രങ്ങൾ ഏറെ. ഇപ്പോഴിതാ മരിച്ചു പോയ ക്യാപ്റ്റൻ രാജു എന്ന നടനെയും മനുഷ്യനെയും കുറിച്ച് പറയുകയാണ് ദേവൻ.

ക്യാപ്റ്റൻ രാജുവും ആയി വളരെ അടുപ്പം പുലർത്തിയിരുന്ന വ്യക്തി ആയിരുന്നു ദേവൻ. താൻ ആദ്യമായി വീട് വെച്ചത് പോലും രാജു ചേട്ടന്റെ സഹായം കൊണ്ടാണെന്നു ദേവൻ ഓർക്കുന്നു. ദേവന്റെ വാക്കുകൾ ഇപ്രകാരം, “ഞാന്‍ സിനിമയില്‍ എന്‍റെ കരിയര്‍ തുടങ്ങുന്ന സമയത്തു ഒരിക്കല്‍ രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്. ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലലോ, കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി￰. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി. അങ്ങനെ ഞങ്ങള്‍ ഒന്നിച്ച്‌ രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ്‌ കൊടുത്ത് അത്‌ കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത്. ജീവിതത്തില്‍ എനിക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം”.

അടുത്തിടെ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിൽ സംസാരിക്കവേയാണ് താന്‍ സിനിമയില്‍ വന്ന ശേഷം ആദ്യമായി വെച്ച വീടിനെ കുറിച്ചും അതിനു കാരണക്കാരനായ വ്യകതി ആരെന്നും ദേവൻ മനസ്സ് തുറന്നതു. ഒരു നല്ല നടൻ മാത്രമായിരുന്നില്ല വലിയ മനസ്സുള്ള ഒരു മനുഷ്യൻ കൂടിയായിരുന്നു ക്യാപ്റ്റൻ രാജു എന്നും ദേവൻ പറയുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.