[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മാമാങ്കം റിലീസിന്റെ അന്ന് വിവാഹ തീയതി; ചിത്രം കാണാൻ നേരത്തെ കല്യാണം കഴിച്ചു മമ്മൂട്ടി ആരാധകൻ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഈ വരുന്ന നവംബർ 21 നു റിലീസ് ചെയ്യാൻ പോവുകയാണ്. അമ്പതു കോടിയോളം രൂപ മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രത്തിൽ വലിയ പ്രതീക്ഷ ആണ് മമ്മൂട്ടി ആരാധകർക്ക് ഉള്ളത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാമാങ്കം മാറും എന്നാണ് അവരുടെ പ്രതീക്ഷ. റിലീസ് ഡേ വലിയ ആഘോഷങ്ങളോടെ തന്നെ മെഗാസ്റ്റാർ ചിത്രത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ മമ്മൂട്ടി ആരാധകർ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ മാമാങ്കം റിലീസ് ഡേ ആഘോഷമാക്കാൻ തന്റെ കല്യാണത്തിന്റെ തീയതി വരെ നേരത്തെ ആക്കി ഒരു മമ്മൂട്ടി ആരാധകൻ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മെയ്മോൻ സുരേഷ് എന്ന യുവാവാണ് പെൺവീട്ടുകാർ നവംബർ 21നു കല്യാണം തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത് ഇന്ന് തന്നെ കല്യാണം കഴിച്ചത്.

നവംബർ 21ആണ് കല്യാണ ഡേറ്റ് എന്ന് പറഞ്ഞപ്പോൾ തന്നെ അന്ന് മാമാങ്കം റിലീസ് ആയതു കൊണ്ട് കല്യാണം നടത്താൻ പറ്റില്ല എന്ന് പെൺവീട്ടുകാരുടെ മുഖത്ത് നോക്കി ധൈര്യമായി പറഞ്ഞ മെയ്മോൻ ഇന്ന് രാവിലെ 11.30 നു ഉള്ള ശുഭ മുഹൂർത്തത്തിൽ വിവാഹിതനാവുകയായിരുന്നു. മമ്മൂട്ടി ചിത്രത്തിന് വേണ്ടി കല്യാണം പോലും നേരത്തെ ആക്കിയ ഈ ആരാധകനെ പ്രശംസ കൊണ്ട് മൂടുകയാണ് മറ്റു മമ്മൂട്ടി ആരാധകർ. മെയ്‌മോൻറെ വിവാഹ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. ഉണ്ണിമുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചത് ശങ്കർ രാമകൃഷ്ണൻ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ, മേക്കിങ് വീഡിയോ, ഒരു ഗാനം എന്നിവ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. 

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.