ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ എന്നിവർ ഒന്നിച്ചെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബോളിവുഡിലെ ഒരു സ്പൈ യൂണിവേഴ്സിന്റെ ഭാഗമായാണ് ഇവർ ഒരു ചിത്രത്തിൽ ഒരുമിച്ചു എത്തുന്നത് എന്നാണ് സൂചന. വ്യത്യസ്ത ചിത്രങ്ങളിൽ ഇവർ അവതരിപ്പിച്ച സ്പൈ കഥാപാത്രങ്ങളെ ഹോളിവുഡ് മാതൃകയിൽ ഒരുമിച്ചു ഒരു ചിത്രത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. ടൈഗർ സീരിസിൽ സ്പൈ കഥാപാത്രമായി എത്തി ഒന്നിലധികം ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ച സൂപ്പർ താരമാണ് സൽമാൻ ഖാൻ. അതുപോലെ ഇപ്പോൾ പഠാന്‍ എന്ന ചിത്രത്തിൽ സ്പൈ കഥാപാത്രമായി അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഹൃതിക് റോഷൻ സ്പൈ ആയി അഭിനയിച്ചത് വാർ എന്ന ചിത്രത്തിലാണ്.
ഹൃത്വിക് നായകനായ വാര്‍ 2 പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഈ സ്‌പൈ ത്രില്ലര്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഏക് ധാ ടൈഗർ, ടൈഗർ സിന്ദാ ഹൈ, എന്നീ ചിത്രങ്ങളിൽ ആണ് ടൈഗർ എന്ന സ്പൈ ആയി സൽമാൻ ഖാൻ എത്തിയത്. ടൈഗർ 3 എന്ന ചിത്രത്തിലും ആ കഥാപാത്രമായി എത്തുന്ന സൽമാൻ ഖാൻ,ഷാരൂഖിന്റെ പഠാന്‍ എന്ന ചിത്രത്തിൽ ടൈഗർ ആയി അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. പഠാന്‍ എന്ന ചിത്രത്തിലെ ഷാരൂഖ് കഥാപാത്രം ടൈഗർ 3 ഇൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. പഠാന്‍, ടൈഗർ 3, വാർ 2 എന്നിവ കഴിഞ്ഞാണ് ഇവർ മൂന്നു പേരും ഒന്നിച്ചു വരുന്ന ചിത്രം ഒരുങ്ങുക. കത്രീന കൈഫ്, ദീപിക പദുകോൺ എന്നിവർ നായികമായി എത്താൻ സാധ്യത ഉള്ള ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി നിർമ്മിക്കാൻ പോകുന്നത് ആദിത്യ ചോപ്ര ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.