[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നമ്മുക്ക് ചുറ്റുമുള്ള ഒട്ടേറെ പ്രശ്നനങ്ങളാൽ വൈകിയ ഈ ചിത്രം ഇപ്പോൾ വളരെ സ്പെഷ്യലാണ്; ജവാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ച് ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരുഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് ജവാൻ. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും റിലീസ് ഡേറ്റും രണ്ടു ദിവസം മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൂടി ഷാരൂഖ് പങ്കുവെച്ചിരിക്കുകയാണ്. വളരെ വിചിത്രമായ ഒരു ലുക്കിൽ, തലയുടെ ഭൂരിഭാഗവും തുണികെട്ടി മറച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഷാരൂഖ് ഖാനെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലായി അടുത്ത വർഷം ജൂൺ രണ്ടിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധായകനായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ഷാരൂഖ് ഖാൻ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്.

അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രവുമാണ് ജവാൻ. തന്റെ നിർമ്മാണ ബാനറായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനു ജവാൻ ഒരു സ്പെഷ്യൽ ചിത്രമാണെന്നും, നമ്മുക്ക് ചുറ്റുമുള്ള അനിവാര്യമായ ഒട്ടേറെ പ്രശ്നങ്ങൾ കാരണം, സാധ്യമാവാൻ ഏറെ കാത്തിരിക്കേണ്ട വന്ന ചിത്രമാണ് ജവാൻ എന്നും ഷാരൂഖ് ഖാൻ പറയുന്നു. എന്നാൽ ചിലർ നടത്തിയ വലിയ പരിശ്രമം കൊണ്ടാണ് ഈ ചിത്രം ഇപ്പോൾ സാധ്യമായതെന്നും, അതിനു സഹനിർമ്മാതാവ് ഗൗരവ് വർമ്മ, സംവിധായകൻ ആറ്റ്‌ലി, അവരുടെ ടീം എന്നിവർക്കാണ് നന്ദി പറയുന്നതെന്നും ഷാരൂഖ് ഖാൻ കുറിച്ചു. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണി, സാനിയ മൽഹോത്ര എന്നിവരും വേഷമിടുന്നുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തുകയെന്നാണ് വാർത്തകൾ വരുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.