[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

ഉലക നായകന്റെ കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് പ്രകടനം; വിക്രം ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ

ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ മാസ്സ് ആക്ഷൻ ത്രില്ലർ വിക്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗോള റിലീസായി എത്തിയത്. വമ്പൻ ഹൈപ്പിലെത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. അദ്ദേഹത്തോടൊപ്പം രത്ന കുമാറും കൂടി ചേർന്നാണ് ഈ ചിത്രം രചിച്ചത്. സൂര്യ, ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് അതിഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ ലഭിച്ചത്. അത്കൊണ്ട് തന്നെ ബോക്സ് ഓഫീസിലും വമ്പൻ പ്രകടനമാണ് വിക്രം നടത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്. ഉലക നായകൻ കമൽ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്കാണ് വിക്രം കുതിക്കുന്നത്‌.

ആദ്യ ദിനം വിക്രം നേടിയ ആഗോള കളക്ഷൻ അറുപതു കോടിക്ക് മുകളിലാണ്. തമിഴ് നാട്ടിൽ നിന്ന് ആദ്യ ദിനം 23 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം നേടിയത് അഞ്ച് കോടിക്ക് മുകളിലാണ്. നാല് കോടിക്ക് മുകളിൽ കർണാടകയിൽ നിന്നും ആന്ധ്രാ പ്രദേശിൽ നിന്നും ഗ്രോസ് ആയി നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഏകദേശം അമ്പതു ലക്ഷത്തോളമാണ് ആദ്യ ദിനം നേടിയ കളക്ഷൻ. ഓവർസീസ് മാർക്കറ്റിൽ നിന്ന് ഇരുപത്തിനാലര കോടിക്ക് മുകളിലാണ് വിക്രം ആദ്യ ദിനം കരസ്ഥമാക്കിയത്. തമിഴിൽ രജനിക്കും വിജയ്ക്കും ശേഷം അമ്പതു കോടിക്ക് മുകളിൽ ആദ്യ ദിനം ആഗോള കളക്ഷൻ നേടുന്ന നടനായി കമൽ ഹാസൻ വിക്രമിലൂടെ മാറി. രജനിക്കും വിജയ്ക്കും അജിതിനും ശേഷം തമിഴ് നാട്ടിൽ നിന്ന് മാത്രം 20 കോടിക്ക് മുകളിൽ ആദ്യ ദിനം നേടുന്ന നടനായും കമൽ ഹാസൻ ഇതിലൂടെ മാറിക്കഴിഞ്ഞു. അതുപോലെ തന്നെ വിജയ്ക്ക് ശേഷം കേരളത്തിൽ 5 കോടിക്ക് മുകളിൽ ആദ്യ ദിന കളക്ഷൻ നേടുന്ന തമിഴ് നായകനുമായി അദ്ദേഹം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.