ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരുഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് ജവാൻ. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും റിലീസ് ഡേറ്റും രണ്ടു ദിവസം മുൻപ് റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൂടി ഷാരൂഖ് പങ്കുവെച്ചിരിക്കുകയാണ്. വളരെ വിചിത്രമായ ഒരു ലുക്കിൽ, തലയുടെ ഭൂരിഭാഗവും തുണികെട്ടി മറച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഷാരൂഖ് ഖാനെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലായി അടുത്ത വർഷം ജൂൺ രണ്ടിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധായകനായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ഷാരൂഖ് ഖാൻ കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്.
അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രവുമാണ് ജവാൻ. തന്റെ നിർമ്മാണ ബാനറായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനു ജവാൻ ഒരു സ്പെഷ്യൽ ചിത്രമാണെന്നും, നമ്മുക്ക് ചുറ്റുമുള്ള അനിവാര്യമായ ഒട്ടേറെ പ്രശ്നങ്ങൾ കാരണം, സാധ്യമാവാൻ ഏറെ കാത്തിരിക്കേണ്ട വന്ന ചിത്രമാണ് ജവാൻ എന്നും ഷാരൂഖ് ഖാൻ പറയുന്നു. എന്നാൽ ചിലർ നടത്തിയ വലിയ പരിശ്രമം കൊണ്ടാണ് ഈ ചിത്രം ഇപ്പോൾ സാധ്യമായതെന്നും, അതിനു സഹനിർമ്മാതാവ് ഗൗരവ് വർമ്മ, സംവിധായകൻ ആറ്റ്‌ലി, അവരുടെ ടീം എന്നിവർക്കാണ് നന്ദി പറയുന്നതെന്നും ഷാരൂഖ് ഖാൻ കുറിച്ചു. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണി, സാനിയ മൽഹോത്ര എന്നിവരും വേഷമിടുന്നുണ്ടെന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തുകയെന്നാണ് വാർത്തകൾ വരുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.