കഴിഞ്ഞ ദിവസമാണ് ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ദീപാവലി റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുക. വലിയ പ്രതീക്ഷകളോടെ ഈ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്കു വമ്പൻ ആവേശം സമ്മാനിച്ച് കൊണ്ടാണ് ഇതിന്റെ ട്രൈലെർ വന്നത്. വിജയ് വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ ഈ ട്രൈലെർ കണ്ടമ്പരന്നിരിക്കുകയാണ്. ബിഗിൽ ട്രൈലെർ കണ്ടു ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഏവരുടെയും ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
ആറ്റ്ലി, ദളപതി വിജയ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ എ ആർ റഹ്മാൻ എന്നിവർക്ക് ആശംസകൾ നേർന്നു കൊണ്ട് ബോളിവുഡിന്റെ കിംഗ് ഖാൻ ട്വിറ്ററിൽ കുറിച്ചത് തന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ചക് ദേ ഇന്ത്യയെ ആണ് ബിജിൽ ട്രൈലെർ ഓർമിപ്പിക്കുന്നത് എന്നാണ്. എന്നാൽ ചക് ദേ ഇന്ത്യയെക്കാളും എനർജെറ്റിക്ക് ആയ ഒരു ചിത്രം ആണെന്ന ഫീൽ ആണ് ബിഗിൽ ട്രൈലെർ തരുന്നത് എന്നും ഷാരുഖ് ഖാൻ സൂചിപ്പിക്കുന്നു. ചക് ദേ ഇന്ത്യയിലേക്ക് ആവേശത്തിന്റെ സ്റ്റീറോയ്ഡ് ചേർന്നത് പോലെ എന്നാണ് കിംഗ് ഖാൻ ട്വീറ്റ് ചെയ്തത്. നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് വില്ലൻ ആയി എത്തുന്നത്. വലിയ താര നിര അണിനിരക്കുന്ന ബിഗിൽ നിർമ്മിച്ചത് എ ജി എസ് എന്റെർറ്റൈന്മെന്റ്സ് ആണ്.
വിജയ് ഇരട്ട വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ വനിതാ ഫുട്ബോൾ ആണ് വിഷയം ആവുന്നത്. ഷാരൂഖ് ഖാൻ അഭിനയിച്ച ചക് ദേ ഇന്ത്യയുടെ വിഷയം ഇന്ത്യൻ വനിതാ ഹോക്കി ആയിരുന്നു. ആ ചിത്രത്തിലെ ഷാരൂഖ് ഖാന്റെ പ്രകടനം ഏറെ പ്രശംസ നേടിയതിനു ഒപ്പം ചിത്രവും വലിയ സ്വീകരണം നേടിയെടുത്തിരുന്നു. ഏതായാലും ചക് ദേ ഇന്ത്യയുടെ കഥയുമായി എന്തെങ്കിലും സാമ്യം ബിഗിലിന് ഉണ്ടോ എന്നത് ചിത്രം പുറത്തിറങ്ങിയാൽ മാത്രമെ പറയാൻ കഴിയു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.