[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വട്ടമേശ സമ്മേളനമെന്ന ചിത്രത്തെ കുറിച്ചു ചോദിച്ച അവതരകയോട് പൊട്ടിത്തെറിച്ചു ജൂഡ് ആന്റണി ജോസെഫ്..!

ഓം ശാന്തി ഓശാന എന്ന സൂപ്പർഹിറ്റ് നിവിൻ പോളി ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജൂഡ് ആന്റണി ജോസെഫ്. അതിനു ശേഷം ഒരു മുത്തശ്ശി ഗദ എന്ന ചിത്രം കൂടി ഒരുക്കിയ ജൂഡ് ഒരു നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനാണ്. പ്രേമം, ആക്ഷൻ ഹീറോ ബിജു, വേട്ട, ഒരു മുത്തശ്ശി ഗദ, തോപ്പിൽ ജോപ്പൻ, വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമൺ, സ്ട്രീറ്റ് ലൈറ്റ്‌സ്, ഒരു കുട്ടനാടൻ ബ്ലോഗ്, കായംകുളം കൊച്ചുണ്ണി, ലൗ ആക്ഷൻ ഡ്രാമ, മനോഹരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജൂഡ് ഇപ്പോൾ തന്റെ പുതിയ സംവിധാന സംരംഭമായ 2403 ഫീറ്റ് എന്ന ചിത്രത്തിന്റെ ജോലികളിൽ ആണ്. അതിനിടക്ക് അദ്ദേഹം കൊടുത്ത ഒരു മീഡിയ ഇന്റർവ്യൂവിൽ, അവതാരിക അദ്ദേഹം അഭിനയിച്ച വട്ടമേശ സമ്മേളനം എന്ന പുറത്തിറങ്ങാനുള്ള ചിത്രത്തെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിത്തെറിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.

ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ വിപിൻ ആറ്റ്‌ലിയോടൊപ്പം എട്ടു സംവിധായകർ ചേർന്നു ഒരുക്കിയ ഒരു ആന്തോളജി ഫിലിം ആണ് വട്ടമേശ സമ്മേളനം. ഈ ചിത്രത്തിൽ ജൂഡ് ആന്റണി ജോസെഫ് അഭിനയിച്ചിട്ടും ഉണ്ട്. ഈ ചിത്രത്തെ കുറിച്ചു അവതാരിക ചോദിച്ചപ്പോൾ ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ് എന്നും അതിനെ കുറിച്ചു പറയാൻ അല്ല താൻ ഇവിടെ വന്നിരിക്കുന്നതും എന്നാണ് ജൂഡ് പറയുന്നത്. ആ സിനിമയെ കുറിച്ചു സംസാരിക്കാൻ പോലും തനിക്ക് താൽപ്പര്യം ഇല്ലെന്ന സന്ദേശമാണ് ജൂഡ് ആന്റണി തന്റെ വാക്കുകളിലൂടെ നൽകിയത്. എന്താണ് അതിന്റെ കാരണം എന്നത് വ്യക്തമല്ല.

മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം ട്രയ്ലർ എന്നു പറഞ്ഞാണ് വട്ടമേശ സമ്മേളനം ട്രയ്ലർ അവർ റീലീസ് ചെയ്തത്. ജൂഡ് ആന്റണി ജോസഫിന് ഒപ്പം വിപിൻ ആറ്റ്‌ലി, സാജു നവോദയ, അഞ്ജലി, കെ പി എസ് പടന്നയിൽ, മോസസ് തോമസ്, മെറീന മൈക്കൽ, ജിബു ജേക്കബ്, സോഹൻ സീനുലാൽ, നോബി എന്നീ നടീനടന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.