[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പിൻനിരയിൽ നിന്നവരെ മുൻനിരയിലേക്ക് പരിചയപ്പെടുത്താൻ കൽവത്തി ഡേയ്‌സ് എത്തുന്നു..!

പുതുമുഖങ്ങൾക്ക് അവസരം നൽകി കൊണ്ട് അധികം വൈകാതെ ഒരു മലയാള ചിത്രം കൂടി ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പിൻനിരയിൽ സജീവമായി നിന്ന കുറച്ചു സുഹൃത്തുക്കളെ മലയാള സിനിമയുടെ മുൻനിരയിലേക്ക് പരിചയപെടുത്തി കൊണ്ട് കൽവത്തി ഡേയ്‌സ് എന്ന പേരിൽ ഈ ചിത്രം നിർമ്മിക്കുന്നത് ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ തോമസ് ജോർജ് ജിബിൻ കടുത്തുസ് എന്നിവരാണ്. നവാഗതനായ നിഷാദ് കെ സലിം ആണ് കൽവത്തി ഡേയ്‌സിന്റെ   രചനയും സംവിധാനവും നിർവഹിചക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കഴിഞ്ഞു.

ജോമോൻ കെ പോൾ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നു നിസാം എച്, ഷൈജു അവറാൻ എന്നിവർ ചേർന്നാണ്. സുനിൽ ലാവണ്യ ആണ് ഈ ചിത്രത്തിന് വേണ്ടി കലാസംവിധാനം നിർവഹിക്കുന്നത്. നിസാം എച് പശ്ചാത്തല സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി മേക് അപ്പ് വിഭാഗം കൈകാര്യം ചെയ്യുന്നത് രഞ്ജിത്തും വസ്ത്രാലങ്കാരം നിർവഹിക്കുന്നത് പ്രദീപും ആണ്. പുതുമുഖങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു എന്റെർറ്റൈനെർ ആയാവും ഒരുക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.