കഴിഞ്ഞയാഴ്ചയാണ് ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച്, തന്റെ മരിച്ച അമ്മയെ തുണിയിൽ മൂടി വലിച്ചുകൊണ്ട് പോകുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതു. ആ വീഡിയോ കണ്ട ഓരോരുത്തരേയും ഏറെ വിഷമിപ്പിച്ചു ഒരു കാഴ്ചയായിരുന്നു അതെന്നു പറയാതെ വയ്യ. കോവിഡ് 19 കൂടി രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ കൂടി ആ വീഡിയോ നമ്മുക്ക് മനസ്സ്സിലാക്കി തരുന്നുണ്ട്. ഇപ്പോഴിതാ ആ വീഡിയോയിൽ കണ്ട കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് മറ്റാരുമല്ല, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ആണ്. ഷാരൂഖ് ഖാൻ നേതൃത്വം നൽകുന്ന സന്നദ്ധസേവന ഫൗണ്ടേഷനായ മീർ ആണ് കുട്ടിയുടെ സംരക്ഷണമേറ്റെടുക്കാൻ രംഗത്ത് വന്നിരിക്കുന്നത്. കുട്ടിയെ കണ്ടെത്തി അവനെ അവന്റെ കുടുംബത്തിൽ എത്തിച്ചത് മീർ ഫൗണ്ടേഷനാണ്.
ഈ കുട്ടിയിലേക്ക് എത്താൻ തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ച മീർ ഫൗണ്ടേഷൻ ഏവരോടുമായി പറയുന്നത് ഇങ്ങനെ, അവൻ അമ്മയെ ഉണർത്താൻ ശ്രമിക്കുന്നതിന്റെ ആ ദൃശ്യങ്ങൾ എല്ലാവരുടേയും ഹൃദയത്തെ അസ്വസ്ഥമാക്കി. അവനിപ്പോൾ മുത്തച്ഛന്റെ സംരക്ഷണയിലാണ്. അവന് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകും. ട്വിറ്ററിൽ ഈ വാചകങ്ങൾ കുറിച്ച മീർ ഫൗണ്ടേഷൻ കുടുംബത്തോടൊപ്പമുള്ള ആ കുഞ്ഞിന്റെ ഒരു ചിത്രവും പങ്കു വെച്ചു. ഒരു രക്ഷിതാവിനെ നഷ്ടപ്പെടുക എന്ന ഏറ്റവും നിർഭാഗ്യകരമായ അവസ്ഥ നേരിടാൻ ആ കുഞ്ഞിന് ശക്തി ലഭിക്കുമെന്ന് നമ്മൾ എല്ലാവരും പ്രാർത്ഥിക്കുന്നു എന്നും രക്ഷിതാവിനെ നഷ്ടപ്പെടുന്നതിന്റെ വേദന തനിക്കറിയാമെന്നും ഷാരൂഖ് ഖാനും കുറിച്ചു. കുഞ്ഞിലേക്കെത്തിപ്പെടാൻ സഹായിച്ച എല്ലാവരോടും അദ്ദേഹവും നന്ദി പറഞ്ഞു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.