ബോളിവുഡിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണ് രാജ് കുമാർ ഹിറാനി. ബോളിവുഡിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. വിനോദവും അതോടൊപ്പം പ്രസക്തമായ പ്രമേയങ്ങളും കൈകാര്യം ചെയ്യുന്നവയാണ് രാജ് കുമാർ ഹിറാനി ചിത്രങ്ങൾ. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടാറുമുണ്ട്. സംവിധായക്കിടയിലെ ഒരു ബ്രാൻഡ് ആയി രാജ് കുമാർ ഹിറാനി മാറി കഴിഞ്ഞിരുന്നു. അദ്ദേഹം ഒരുക്കിയ മുന്ന ഭായ് എം ബി ബി എസ്, ലഗേ രഹോ മുന്ന ഭായ്, ത്രീ ഇഡിയറ്റ്സ്, പി കെ, സഞ്ജു എന്നീ ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ വിജയമാണ് നേടിയത്. എന്നാൽ അപ്പോഴൊക്കെ പ്രേക്ഷകർ ചോദിച്ച ഒരു ചോദ്യം ആയിരുന്നു ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനോടൊപ്പം അദ്ദേഹം എന്നാണ് ഒരു ചിത്രം ചെയ്യുക എന്നത്. ഇപ്പോഴിതാ ആ കൂട്ടുകെട്ടും ഒന്നിക്കുകയാണ്.
രാജ് കുമാർ ഹിറാനി- ഷാരൂഖ് ഖാൻ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡങ്കി എന്നാണ് സിനിമയുടെ പേര്. വളരെ വ്യത്യസ്തമായ ഒരു പ്രമേയം ചര്ച്ച ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക തപ്‌സി പന്നു ആണ്. ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഷാരൂഖ് ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ ഒരുമിച്ചാണ് ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. രാജ് കുമാർ ഹിറാനിക്കൊപ്പം അഭിജാത് ജോഷി, കണിക ധില്ലൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിക്കുന്നത് രാജ് കുമാർ ഹിറാനിയും ഗൗരി ഖാനും ചേർന്നാണ്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന ഡങ്കി റിലീസ് ചെയ്യുക അടുത്ത വർഷം ഡിസംബർ 22 നു ആയിരിക്കും. രാജ് കുമാർ ഹിറാനിക്കൊപ്പം ഒരു ചിത്രം എന്നത് തന്റെ ഭാഗ്യം ആണെന്നും അദ്ദേഹം തന്നെ വെച്ച് ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചത് ഒരേ സമയം തന്നെ ആവേശം കൊള്ളിക്കുകയും വിനയാന്വിതനും ആകുന്നുവെന്നും ഷാരൂഖ് ഖാൻ പറയുന്നു.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.