വിനീത് ശ്രീനിവാസന്, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറല്’. ശേഖരന്കുട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കേരളത്തിലും ഇന്ത്യയിലുമായി നടക്കുന്ന സമകാലിക പ്രശ്നങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ ഈ ചിത്രത്തില് സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ ഓഡിയോ സോങ്ങുകളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
അനു സിതാരയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്സ്, ഹരീഷ് കണാരന്, മാമുക്കോയ, വിനോദ് കെടാമംഗലം, ആനന്ദം ഫെയിം വിശാഖ്, അപ്പുണ്ണി ശശി, തെസ്നിഖാന് തുടങ്ങിയവര് ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നുണ്ട്. പോയട്രി ഫിലിംഹൗസിന്റെ ബാനറില് സിബി തോട്ടുപുറം, നേവിസ് സേവ്യര് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. ഡിസംബര് 22നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
നൂറു ശതമാനവും വില്ലേജിന്റെ പശ്ചാത്തലത്തിലുള്ള സോഷ്യല് സറ്റയറായതിനാൽ ഗാനങ്ങളിലും ആ ആക്ഷേപ ഹാസ്യം വ്യക്തമാകുന്നുണ്ട്. ഇതിൽ രണ്ട് ഗാനങ്ങൾ വിനീത് ശ്രീനിവാസനും മറ്റ് ഗാനങ്ങൾ മനു മഞ്ജിത്തുമാണ് എഴുതിയിരിക്കുന്നത്. ജിമിക്കി കമ്മൽ എന്ന ഹിറ്റ് ഗാനത്തിന് ശേഷം ഷാൻ റഹ്മാനാണ് ‘ആന അലറലോടലറ’ലിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഗാനങ്ങളിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ആ ഷാൻ റഹ്മാൻ മാജിക് ആണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.