shaan rahman velipadinte pusthakam songs
ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമേതെന്നു ചോദിച്ചാൽ നമ്മുക്ക് സംശയമില്ലാതെ തന്നെ പറയാം, അത് വെളിപാടിന്റെ പുസ്തകമെന്ന മോഹൻലാൽ- ലാൽ ജോസ് ചിത്രമാണെന്ന്. ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാൽ- ലാൽ ജോസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രേത്യേകത മാത്രമല്ല, ഷാൻ റഹ്മാൻ എന്ന അനുഗ്രഹീതനായ സംഗീത സംവിധായകനും ലാൽ ജോസിനും മോഹൻലാലിനും ഒപ്പം ആദ്യമായി ജോലി ചെയ്യുന്നു എന്ന പ്രത്യേകതതയും ഈ ചിത്രത്തിനുണ്ട്.
ഇന്ന് മലയാള സിനിമയിലെ ഏറ്റവും പോപ്പുലർ ആയ സംഗീത സംവിധായകരിൽ ഒരാളായ ഷാൻ റഹ്മാൻ, ആദ്യമായാണ് ഒരു ലാൽ ജോസ് ചിത്രത്തിനും അതുപോലെ തന്നെ ഒരു മോഹൻലാൽ ചിത്രത്തിനുമായി സംഗീതം ഒരുക്കുന്നത്.
ഇപ്പോൾ വെളിപാടിന്റെ പുസ്തകമെന്ന ഈ ചിത്രത്തിലെ സോങ് റെക്കോർഡിങ് ലൈവ് ആയി പുറത്തു വിട്ടിരിക്കുകയാണ് ഷാൻ റഹ്മാൻ.
ഓണത്തിന് റിലീസ് ചെയ്യാൻ പാകത്തിന് പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ അതി മനോഹരമാണ് എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഈ ഓണം വെളിപാടിന്റെ പുസ്തകത്തിനും അതിലെ മനോഹര സംഗീതമൊരുക്കിയ ഷാൻ റഹ്മാനും ഉള്ളതാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.