സന്തോഷ് പണ്ഡിറ്റിനൊപ്പം അഭിനയിക്കാൻ ആഗ്രഹം എന്ന് പ്രയാഗ മാർട്ടിൻ; കളിയാക്കിയ പ്രസന്നയ്ക്ക് ട്രോൾ മഴ..!
ഒരിക്കൽ സന്തോഷ് പണ്ഢിറ്റിനെ മലയാളികൾ ഒരുപാട് കളിയാക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകളെ മലയാളി സമൂഹം ഏറെ ആദരവോടും അഭിനന്ദനങ്ങളോടും കൂടിയാണ് സ്വീകരിച്ചത്. ഇപ്പോൾ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നവർ വളരെ കുറവാണെന്നതാണ് സത്യം. കുറച്ചു നാൾ മുൻപ് ഒരു ചാനൽ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയ ഏലൂർ ജോർജ് എന്ന പ്രശസ്ത മിമിക്രി കലാകാരന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ആണ് നേരിടേണ്ടിവന്നത് . ഇപ്പോൾ പുതിയൊരാൾ കൂടി അത് ചോദിച്ചു വാങ്ങിയിരിക്കുകയാണ്.
പ്രശസ്ത നൃത്ത സംവിധായകനും മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിയുടെ മുഖ്യ ജഡ്ജും ആയ പ്രസന്ന മാസ്റർ ആണ് കക്ഷി. നടി പ്രയാഗ മാർട്ടിൻ പങ്കെടുത്ത എപ്പിസോഡിൽ ആയിരുന്നു ഇപ്പോൾ പ്രസന്നയ്ക്ക് പ്രതിഷേധം നേരിടേണ്ടിവന്ന സംഭവം നടന്നത്.
ഡാൻസ് പരിപാടിക്കിടയിൽ ഒരു ഗെയിമിനിടെയാണ് സംഭവം നടന്നത്. നടി പ്രയാഗ മാർട്ടിന് അവതാരക ഒരു പ്ലക്കാർഡ് നൽകുകയും അതിൽ എഴുതിയിട്ടുള്ള പേര് ഏതാണെന്നു സൂചനകൾ ജഡ്ജസിനോട് ചോദിച്ചു കണ്ടു പിടിക്കുകയും ചെയ്യുക എന്നതായിരുന്നു ഗെയിം. സന്തോഷ് പണ്ഡിറ്റിനെ പേരാണ് പ്ലക്കാർഡിൽ ഉണ്ടായിരുന്നതെന്ന് പ്രയാഗയ്ക്കു കാണാൻ കഴിയില്ലാത്തതു കൊണ്ട് അവർ തന്റെ കയ്യിലുള്ള ആ പ്ലക്കാർഡിലെ ആളെ ഊഹിച്ചു കണ്ടു പിടിക്കുന്നതിന്റെ ഭാഗമായി പ്രസന്ന മാസ്റ്ററിനോട് സൂചനകൾ ചോദിച്ചു. അദ്ദേഹം ഹാൻഡ്‌സം ആണോ എന്ന പ്രയാഗയുടെ ചോദ്യത്തിന് അല്ല എന്നാണ് പ്രസന്ന മാസ്റ്റർ മറുപടി പറഞ്ഞത്. എന്നാൽ സന്തോഷ് പണ്ഡിറ്റാണ് ആൾ എന്ന് തിരിച്ചറിഞ്ഞ പ്രയാഗ പറഞ്ഞത് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ തനിക്കു താല്പര്യമുണ്ടെന്നാണ്.
ഏതായാലും പ്രയാഗക്ക് അഭിനന്ദന പ്രവാഹവും അതുപോലെ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിപരമായി അധിക്ഷേപിച്ച പ്രസന്ന മാസ്റ്ററിനെതിരെ ട്രോൾ മഴയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നത്.
ഇതിനു കൂട്ട് നിന്ന ചാനലും അധിക്ഷേപം നടത്തിയ പ്രസന്ന മാസ്റ്ററും മാപ്പു പറയണമെന്നും ട്രോളന്മാർ ആവശ്യപ്പെടുന്നു. ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്ന് കാണാം.
സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിൽ അഭിനയിച്ചു കഴിഞ്ഞു. ഈ വര്ഷം വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു സിനിമാക്കാരനിലും സന്തോഷ് പണ്ഡിറ്റ് ഒരു അതിഥി വേഷം ചെയ്തിരുന്നു.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.