മലയാള സിനിമയിൽ അടുത്തിടെ ലൈംഗിക ആരോപണങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. പല പ്രമുഖ നടന്മാരും ആരോപണങ്ങിൽ അകപ്പെട്ടിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ വിനായകനെതിരെ ഇപ്പോൾ ലൈംഗിക ആരോപണവുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. ഫോണിലൂടെ ലൈംഗികച്ചുവയോട് കൂടി വിനായകൻ തന്നോട് സംസാരിച്ചു എന്ന് ആരോപിച്ചു മൃദുലദേവി ശശിധരൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ നടിക്കൊപ്പം നിന്നപ്പോൾ ഏറെ ബഹുമാനം തോന്നോയെന്നും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം ഒരു സ്ത്രീവിരുദ്ധനാണന്ന് യുവതി ആരോപിച്ചിരിക്കുകയാണ്. വിനായകനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം നടക്കുന്നത്തിന്റെ പഞ്ചാത്തലത്തിലാണ് മൃദുലദേവിയുടെ വെളിപ്പെടുത്തൽ. ഫോൺ സംഭാഷണത്തിന്റെ തെളിവ് തന്റെ പക്കൽ ഉണ്ടെന്നും തൊട്ടപ്പൻ തീയറ്ററിൽ പോയി കാണുമെന്നും യുവതി സൂചിപ്പിച്ചിട്ടുണ്ട്.
മൃദുലദേവി ശശിധരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :– “നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ”.
നടൻ വിനായകൻ ഇതുവരെ മാധ്യമങ്ങളോട് ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ല. വിനായകന്റെ നിലപാടിന് വേണ്ടിയാണ് കേരള സമൂഹം ഉറ്റു നോക്കുന്നത്. വിനായകന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘തൊട്ടപ്പൻ’ റിലീസിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ മൃദുല ദേവിയെ ശക്തമായി പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.