സംസ്ഥാന പുരസ്‍കാരങ്ങളും ദേശീയ പുരസ്കാരവും നേടി വലിയ ശ്രദ്ധ പിടിച്ചു പറ്റിയ മലയാള ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. നേരിട്ടുള്ള ഒടിടി റിലീസായി കഴിഞ്ഞ വർഷം സോണി ലൈവിൽ എത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. ഹാസ്യത്തിൽ ചലിച്ചു കഥ പറഞ്ഞ ഈ ചിത്രം ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയെടുത്തു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരമാണ് ലഭിച്ചത്. ഇപ്പോഴിതാ, ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പുറത്ത് വിട്ടത്. ഒരു നിശ്ചയത്തിന്റെ തലേദിവസത്തെ കഥയാണ് തിങ്കളാഴ്ച നിശ്ചയം പറഞ്ഞതെങ്കിൽ, ഇതിന്റെ രണ്ടാം ഭാഗത്തിൽ ഒരു വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങളായിരിക്കും അവതരിപ്പിക്കുകയെന്നും അദ്ദേഹം പറയുന്നു.
ആദ്യ ഭാഗത്തിന് ഗംഭീര പ്രതികരണം ലഭിച്ചപ്പോൾ തന്നെ രണ്ടാം ഭാഗത്തെ കുറിച്ച് താൻ ചിന്തിച്ചിരുന്നുവെന്നും, രണ്ടാം ഭാഗമൊരുക്കാനുള്ള ഒരുപാട് ആശയങ്ങൾ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസാണ് നായികാ വേഷം ചെയ്യുന്നത്. ശ്രീരാജ് രവീന്ദ്രനൊപ്പം ചേർന്ന് സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിന്റെ തിരക്കഥയിൽ അര്‍ജുന്‍ ബി എന്ന നവാഗതനും സഹകരിച്ചിരിക്കുന്നു. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന് ശേഷം, കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പദ്മിനിയാണ് സെന്ന ഹെഗ്‌ഡെ ഒരുക്കുക.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.