മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് സീമ. 1980 കളിൽ ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച നായികമാരിൽ ഒരാളും കൂടിയാണ് ഈ നടി. അന്തരിച്ചു പോയ മലയാളത്തിലെ മാസ്റ്റർ ഡയറക്ടർ ഐ വി ശശിയുടെ ഭാര്യ ആയ സീമ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്ത നടി കൂടിയാണ്. സീമയെ കേന്ദ്ര കഥാപാത്രമാക്കി ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രം കേരളത്തിൽ തരംഗമായി മാറിയ സിനിമയായിരുന്നു. ഐ വി ശശി മരിച്ചു രണ്ടു വർഷത്തിന് ശേഷം സീമ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നത് സംസ്ഥാന അവാർഡ് ജേതാവായ വിധു വിൻസെന്റ് സംവിധാനം ചെയ്ത സ്റ്റാൻഡ് അപ് എന്ന ചിത്രത്തിലൂടെ ആണ്.
സീമയുടെ കരിയറിൽ തന്നെ ആദ്യമായി ആണ് ഒരു വനിതാ സംവിധായിക ഒരുക്കിയ ചിത്രത്തിൽ അവർ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു കഥാപാത്രം ചെയ്യാൻ സീമ ചേച്ചിയുടെ പേര് മനസ്സിൽ വന്ന നിമിഷം മുതൽ മറ്റാരെക്കുറിച്ചും ആ കഥാപാത്രത്തിന് വേണ്ടി ചിന്തിച്ചിട്ടില്ല എന്നാണ് സംവിധായിക വിധു വിൻസെന്റ് പറയുന്നത്. ഒറ്റ ടേക്കിൽ തന്നെ സീനുകൾ ഒകെ ആക്കുന്ന സീമ കൂടെ ജോലി ചെയ്യുന്ന എല്ലാവർക്കും ഒരു പാഠപുസ്തകം തന്നെയാണ് എന്നും വിധു വിൻസെന്റ് ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. താനൊക്കെ കുട്ടിക്കാലത്തു ഒരുപാടു തവണ സ്‌ക്രീനിൽ കണ്ടു ഇഷ്ട്ടപെട്ട ഈ പ്രതിഭയെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചതും വലിയ ഭാഗ്യം ആയാണ് ഈ സംവിധായിക കരുതുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.