നിർമ്മാതാവും രചയിതാവുമായ ആർ ഡി രാജയുടെ ഉടമസ്ഥതയിൽ ഉള്ള 24 AM സ്റ്റുഡിയോസ് നിർമ്മിച്ച പുതിയ ചിത്രമാണ് യുവ താരം ശിവകാർത്തികേയൻ നായകനായി എത്തിയ സീമരാജ. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോൾ വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ ആണ് നേടുന്നത്. ആദ്യ ദിന കളക്ഷനിൽ തമിഴ് നാട് ബോക്സ് ഓഫീസിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് സ്വന്തമാക്കിയ ഈ ചിത്രം സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം കാലായെ ആണ് പിന്നിലാക്കിയത്. ഇപ്പോഴിതാ നാല് ദിവസം കൊണ്ട് ഇരുപത്തിയഞ്ചു കോടി രൂപ കളക്ഷൻ നേടിക്കൊണ്ട് ബോക്സ് ഓഫീസിൽ പടയോട്ടം നടത്തുകയാണ് ഈ ശിവകാർത്തികേയൻ ചിത്രം. റെമോ, വേലയ്ക്കാരൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ 24 AM സ്റ്റുഡിയോയുടെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകൻ ആയതു ശിവകാർത്തികേയൻ ആണ്.
വരുത്തപ്പെടാത്ത വാലിബ സംഘം, രജനി മുരുകൻ എന്നീ ശിവകാർത്തികേയൻ ചിത്രങ്ങൾ ഒരുക്കി സൂപ്പർ ഹിറ്റാക്കിയ പൊൻ റാം ആണ് സീമരാജയും രചന നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. സാമന്ത നായിക ആയെത്തിയ ഈ ചിത്രത്തിൽ സിമ്രാൻ, ലാൽ, സൂരി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് സീമ രാജ ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയൻ ആരാധകർക്ക് ആവേശമാകുന്നു ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നു എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശിവകാർത്തികേയൻ- സാമന്ത ജോഡികൾ ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും സീമ രാജക്കു ഉണ്ട്. ഡി ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം ലോകമെമ്പാടു നിന്നും ഗംഭീര കളക്ഷൻ ആണ് നേടുന്നത്. ചെന്നൈ സിറ്റിയിൽ നിന്ന് മാത്രമായി മൂന്നു കോടിയിൽ ഏറെ ഈ ചിത്രം നേടിക്കഴിഞ്ഞു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.