[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു കുട്ടനാടൻ ബ്ലോഗിനെ പ്രശംസിച്ചു ഗോവിന്ദ് പദ്മസൂര്യ..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിന് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത് നടനും ചാനൽ അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ ആണ്. താൻ ഒരു കുട്ടനാടൻ ബ്ലോഗ് കണ്ടു എന്നും മികച്ച ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആണ് ഈ ചിത്രം എന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഗോവിന്ദ് പദ്മസൂര്യ ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കു വെച്ചത്. ചിത്രത്തിലെ മികച്ച ദൃശ്യങ്ങളെയും സംഗീതത്തെയും അതുപോലെ മമ്മൂട്ടിയുടെ പ്രകടനത്തെയും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രശംസിച്ചു. ഈ ചിത്രമൊരുക്കി സംവിധാന രംഗത്തേക്ക് കടന്നു വന്ന സേതുവിനും ഗോവിന്ദ് പദ്മസൂര്യ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് സേതു തന്നെയാണ്. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഷംന കാസിം, അനു സിതാര എന്നീ മൂന്നു നായികമാർ ആണുള്ളത്. ഒരു കുട്ടനാടൻ ഗ്രാമത്തെ കുറിച്ചും അവിടുത്തെ ജനപ്രിയനായ ഹരി എന്ന കഥാപാത്രത്തെ കുറിച്ചും ഒരാൾ എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത് എന്ന് പറയാം. ശ്രീനാഥ് ശിവശങ്കരൻ എന്ന നവാഗതൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും തിയേറ്ററിൽ ആവേശം തീർക്കുന്നു എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉള്ള ഈ ചിത്രം കുടുംബ പ്രേക്ഷകരെ ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു കളർഫുൾ എന്റെർറ്റൈനെർ തന്നെയാണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.