അടുത്ത മാസം രണ്ടാം വാരത്തിൽ റിലീസിന് ഒരുങ്ങുന്ന ജിസ് ജോയ്- ആസിഫ് അലി ചിത്രമാണ് വിജയ് സൂപ്പറും പൗര്ണമിയും. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ആദ്യ ഗാനവും അതുപോലെ തന്നെ സൂപ്പർ കൂളായ പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകരെ ഏറെ ആകർഷിച്ചു കഴിഞ്ഞു. ഇതിന്റെ ടീസറുകളും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഒരു ക്രിസ്മസ് സമ്മാനമായി ഈ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം കൂടി എത്തുകയാണ്. ഈ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ബാലു വർഗീസ് എന്നിവർ ചേർന്നാണ്. പ്രിൻസ് ജോർജ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഇവർ മൂവരും ആലപിക്കുന്നു എന്നറിഞ്ഞത് കൊണ്ട് തന്നെ ഗാനം റീലീസ്സ് ചെയ്യാൻ ഉള്ള കട്ട കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ.
നാളെ വൈകുന്നേരം ഏഴു മണിക്കാണ് ഈ ഗാനം ഒഫീഷ്യൽ ആയി റിലീസ് ചെയ്യുക. മലയാളത്തിലെ ഇപ്പോഴത്തെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഇതിൽ ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ചിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ രചിച്ചിരിക്കുന്നതും ജിസ് ജോയ് തന്നെയാണ്. ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേയും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ടീം ഫോർ മ്യൂസിക്‌സും ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.