ദിലീപിനെ നായകനാക്കി രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രമാണ് ‘പ്രൊഫസർ ഡിങ്കൻ’. ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുകയാണ്. ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റാഫിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
പ്രശസ്ത ഛായാഗ്രാഹകന്‍ കൂടിയായ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
ദിലീപ് അറസ്റ്റിലായതോടെ ചിത്രം പ്രതിസന്ധിയിലായെന്ന തരത്തിൽ മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന് വ്യക്തമാക്കുകയുണ്ടായി.
പ്രൊഫ.ദീപാങ്കുരൻ എന്ന ലോക പ്രശസ്ത മജീഷ്യനെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ത്രീഡിയില്‍ ഒരുക്കുന്ന ‘പ്രൊഫസർ ഡിങ്കൻ’ തിരക്കഥയിൽ വരുത്തിയ കാതലായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഇനിയെത്തുക. കുടുംബപ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിൽ കോമഡിക്കും മാജിക്കിനും പ്രാധാന്യം നല്‍കിയാണ് തിരക്കഥ മാറ്റിയിട്ടുള്ളത്.
ചിത്രത്തിന് വേണ്ടി ദിലീപ് മാജിക് പരിശീലനം നടത്തിയതായി വാർത്തകൾ വന്നിരുന്നു. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൽ റാഫി, കൈലാഷ്, കൊച്ചു പ്രേമൻ, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.