ഇന്നലെ രാവിലെയാണ് യുവ താരം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ റിലീസ് ചെയ്തത്. സാറ്റർഡേ നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടാഗ് ലൈൻ കിറുക്കനും കൂട്ടുകാരുമെന്നാണ്. സ്റ്റാൻലി എന്ന കഥാപാത്രമായി നിവിൻ പോളിയെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിവിനൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരുമുണ്ടായിരുന്നു. ഒരു കോമഡി ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നതെന്നും, വളരെ കളര്ഫുള്ളായ ഒരു എന്റർടൈനറായിരിക്കും ഈ ചിത്രമെന്നുമാണ് ഇതിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, ഇതിന്റെ രണ്ടാമത്തെ പോസ്റ്റർ കൂടി പുറത്തു വന്നിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റർ സമ്മാനിച്ച അതേ ഫീൽ തന്നെ സമ്മാനിക്കുന്ന ഈ രണ്ടാം പോസ്റ്ററിൽ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരെയാണ് നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർക്കൊപ്പം ഇതിൽ കാണാൻ സാധിക്കുക. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ വിജയം നേടിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും കൈകോർത്ത ഈ ചിത്രം പൂജ റിലീസായാണ് എത്തുന്നത്. അസ്‌ലം കെ പുരയിൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്യുന്നത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.