[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നായികാ വേഷത്തിൽ അനിഖ സുരേന്ദ്രൻ; ഓഹ് മൈ ഡാർലിംഗ് ആരംഭിച്ചു

ബാലതാരമായി സിനിമയിൽ വന്ന് ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അനിഖ സുരേന്ദ്രൻ. ഇപ്പോഴിതാ അനിഖ നായികാ വേഷം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചിരിക്കുകയാണ്. ഓഹ് മൈ ഡാർലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പൂജ ചടങ്ങുകളോടെ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആൽഫ്രഡ്‌ ഡി സാമുവലാണ്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അനിഖക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി ജോലി ചെയ്യുന്നത് വിജീഷ് പിള്ളയാണ്. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അൻസാർ ഷായാണ്. ലിജോ പോളാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. 2010 ഇൽ റിലീസ് ചെയ്ത കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ അതിന് ശേഷം ഫോർ ഫ്രണ്ട്സ്, ബാവൂട്ടിയുടെ നാമത്തിൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഭാസ്കർ ദി റാസ്കൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. തമിഴിൽ അജിത്തിനൊപ്പം അഭിനയിച്ച യെന്നൈ അറിന്താൽ, വിശ്വാസം എന്നിവയും വിജയ് സേതുപതി- നയൻ‌താര ചിത്രമായ നാനും റൗഡി താനും അനിഖക്കു വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്. മിരുത്ൻ, ദി ഗ്രേറ്റ് ഫാദർ, ജോണി ജോണി യെസ് അപ്പാ, മാമനിതൻ എന്നീ ചിത്രങ്ങളിലും അനിഖ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.