പി ശ്രീകുമാറിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കർണ്ണനെ’ക്കുറിച്ചാണ് മലയാളസിനിമാലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. 1994ലായിരുന്നു ചിത്രത്തെക്കുറിച്ച് ആദ്യം വാർത്തകൾ ഉയർന്നുവന്നത്. നടനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍ തന്റെ മനസില്‍ രൂപപ്പെട്ട കര്‍ണന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കാൻ എം.ടി വാസുദേവൻ നായരെ സമീപിക്കുകയുണ്ടായി. തിരക്കഥ എഴുതാൻ അദ്ദേഹം തയ്യാറാകുകയും അഡ്വാൻസ് വാങ്ങുകയും ചെയ്‌തു. എന്നാല്‍ എഴുത്ത് ആരംഭിക്കാനിരിക്കെ എം.ടിക്ക് ഡയബറ്റിസിന്റെ അസുഖമുണ്ടാകുകയും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ചെയ്‌തു. തുടർന്ന് മറ്റ് ചില കാരണങ്ങളാൽ എം.ടി പിന്മാറുകയും പി ശ്രീകുമാര്‍ തിരക്കഥ രചനയിലേക്ക് കടക്കുകയും ചെയ്‌തു.
മധുപാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ തീരുമാനിച്ചത് ഈ അടുത്ത കാലത്താണ്. എന്നാൽ ആദ്യം താൻ മമ്മൂട്ടിക്ക് വായിക്കാൻ നൽകിയ തിരക്കഥയല്ല തന്റെ കൈയ്യിൽ ഇപ്പോഴുള്ളത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പി. ശ്രീകുമാർ. 1994 ൽ എഴുതിയ കഥ മഹാഭാരത പഠനം നടത്തിയ ശേഷം പലതവണ മാറ്റിയെഴുതിയെന്നും ഇത് കാച്ചിക്കുറുക്കി ഇപ്പോൾ മനോഹരമായ രീതിയിലാക്കിയെന്നും അദ്ദേഹം പറയുന്നു. എം.ടിയുടെ നിർദേശപ്രകാരം ഇന്ത്യയുടെ പല സ്ഥലങ്ങളിൽ പോകുകയും പലരെയും കണ്ട് നിരവധി പുസ്‌തകങ്ങൾ ശേഖരിച്ച് റിസർച്ച് നടത്തിയിട്ടുമുണ്ട്. ഇന്നുവരെ അറിയപ്പെടാത്ത കർണന്റെ ജീവിതത്തിലെ വൈകാരിക സംഘർഷങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും പി. ശ്രീകുമാർ പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.