ദേശീയ അവാർഡ് ജേതാവായ തിരക്കഥ രചയിതാവും മാധ്യമ പ്രവർത്തകനുമാണ് ഹരികൃഷ്ണൻ കോർണത്. ഷാജി എൻ കരുൺ ഒരുക്കിയ കുട്ടിസ്രാങ്ക് എന്ന മമ്മൂട്ടി ചിത്രത്തിനും ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുള്ള ആളാണ് അദ്ദേഹം. കുട്ടിസ്രാങ്ക് ദേശീയ ശ്രദ്ധ നേടിയ ഒരു കലാമൂല്യം ഉള്ള ചിത്രം ആയിരുന്നെങ്കിൽ ബോക്സ് ഓഫീസിൽ വിജയം നേടിയ ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരുന്നു ഒടിയൻ. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാൽ എന്നീ പ്രതിഭകളെ കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് ഹരികൃഷ്ണൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം, മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി തിരക്കഥകൾ എഴുതിയയൊരാളെന്ന നിലയ്ക്ക് അവരെ താരതമ്യപ്പെടുത്തിപ്പറയാമോ എന്ന ചോദ്യം പല സിനിമാ ക്യാംപുകളിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും കേട്ടു, ഇതേ ചോദ്യം എത്ര സങ്കീർണമായ ചോദ്യം, ചെറിയ ചോദ്യങ്ങൾക്കു പക്ഷേ ചെറിയ ഉത്തരങ്ങളില്ല.
മലയാളിയുടെ സിനിമാ ആസ്വാദനശേഷിയുടെ രണ്ടു പരമാവധി ലെവലുകളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടു മികച്ച നടന്മാർ. പക്ഷേ, മമ്മൂട്ടി ചെയ്ത പല റോളുകളും ലാലിന് അങ്ങനെ ചെയ്യാൻ പറ്റില്ല, തിരിച്ചും. അതുകൊണ്ടുതന്നെ, ഇവർ തമ്മിലൊരു ലളിത താരതമ്യം സാധ്യമല്ലെന്ന് തോന്നുന്നു. ഞാനെഴുതിയ കുട്ടിസ്രാങ്ക് മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ്. പല ഋതുക്കൾ സംഗമിക്കുന്നൊരാൾ. ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂർണതയുണ്ട് മമ്മൂട്ടിക്ക്.
അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് ലാൽ; അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. ആ അഴിച്ചുവിടലാണ് ഒടിയനിൽ അദ്ദേഹം അനന്യമാക്കിയതും. തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹൻലാലിലുണ്ട്. മമ്മൂട്ടിയിൽ അങ്ങനെയൊരു തുറന്നുവിടലില്ല, ആന്തരികമായൊരു സഞ്ചാരമാണത്. അതുകൊണ്ടാണ് അവർ തമ്മിലൊരു താരതമ്യം സാധ്യമല്ലെന്നു തോന്നുന്നത്. ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായപ്രവേശം ചെയ്യുന്ന മോഹൻലാൽ ഇപ്പുറത്ത്, സൂക്ഷ്മാഭിനയത്തിന്റെ സാമ്പ്രദായികത മുഴുവൻ സ്വാംശീകരിക്കുന്ന മമ്മൂട്ടി എന്ന ഗാംഭീര്യം അപ്പുറത്ത്. ഗാംഭീര്യം, പൗരുഷം എന്നിങ്ങനെ നമുക്കുള്ള നായക സങ്കൽപങ്ങളുടെ മൂർത്തീകരണമാണ് മമ്മൂട്ടി. പക്ഷേ, സ്വകാര്യ നേരങ്ങളിലും അല്ലാത്തപ്പോഴും സ്വയം അഴിച്ചുവിടുന്ന ഒരാളാണ് ലാൽ. കാറ്റായലയുന്നു ഞാൻ ചക്രവാളങ്ങളിൽ എന്നോർമിപ്പിക്കുന്ന ഒരാൾ. ഈയിരിക്കുന്നതും ഞാനല്ല, ആ പറക്കുന്നതും ഞാനല്ല എന്നു പറയുന്നൊരാൾ.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.