സോഷ്യൽ മീഡിയയിലെ ട്രോൾ വീഡിയോസ്, ഹീറോ മാഷ് അപ് വീഡിയോസ് എന്നിവ എഡിറ്റ് ചെയ്ത് ഏറെ പ്രശസ്തനായ ട്രോളനാണ് ലിന്റോ കുര്യൻ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ദുൽകർ സൽമാൻ, ജയസൂര്യ, ഫഹദ് ഫാസിൽ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളുടെ മാഷ് അപ് വീഡിയോസ് എഡിറ്റ് ചെയ്തിട്ടുള്ള ഈ യുവാവിന് അപ്രതീക്ഷിതമായി ആണ് സിനിമയിൽ നിന്നൊരു ഓഫർ ലഭിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ടീസർ എഡിറ്റ് ചെയ്യാനുള്ള ക്ഷണം ആയിരുന്നു അത്. ഷൈലോക്ക് ടീം വാക്ക് പാലിച്ചു. ഇന്ന് റിലീസ് ചെയ്ത ഷൈലോക്കിന്റെ തമിഴ് പതിപ്പായ കുബേരന്റെ ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത് ലിന്റോ കുര്യൻ ആണ്.
തന്റെ സ്വപ്നം സത്യമായ നിമിഷം ആണിത് എന്നാണ് ലിന്റോ കുര്യൻ പറയുന്നത്. മമ്മൂട്ടി ചിത്രത്തിന് ടീസർ കട്ട് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്നും ഇതിനു അവസരം നൽകിയ ഈ ചിത്രത്തിന്റെ രചയിതാക്കളായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർക്കും അതുപോലെ ഈ സിനിമയുടെ മൊത്തം ടീമിനും നന്ദി പറയുകയാണ് ലിന്റോ കുര്യൻ. അജയ് വാസുദേവ് ഒരുക്കിയ ഈ ബിഗ് ബജറ്റ് മാസ്സ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. തമിഴിലും മലയാളത്തിലും ആയി എത്തുന്ന ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിനാണ് വേൾഡ് വൈഡ് റിലീസായി എത്തുന്നത്. ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസായ ഷൈലോക്കിൽ മമ്മൂട്ടിക്കൊപ്പം രാജ് കിരൺ, മീന, ബിബിൻ ജോർജ്, ബൈജു, കലാഭവൻ ഷാജോൺ, സിദ്ദിഖ് എന്നിവരും അഭിനയിക്കുന്നുണ്ട്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.