നവാഗതരെ അണിനിരത്തി ഹാജ മൊയ്‌നു സംവിധാനം ചെയ്ത ചിത്രമാണ് സ്കൂൾ ഡയറീ. റിലീസിന് എത്തുകയാണ് ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് പുറത്ത് വന്നു. ഒരു സ്‌കൂളും അവിടുത്തെ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും കഥപറയുന്ന ചിത്രത്തിൽ യുവതലമുറ നേരിടുന്ന പലവിധ പ്രശ്നങ്ങളും ചിത്രത്തിലൂടെ ചർച്ചയാക്കുന്നു. ചിത്രത്തിൽ ഒരു വിദ്യാർത്ഥിനിയുടെ തിരോധാനവും അതിനെത്തുടർന്ന് നടത്തുന്ന അന്വേഷണങ്ങളും മറ്റുമാണ് പറയുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രൈലറുകളും എല്ലാം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങൾ എല്ലാം തന്നെ തീർത്തും വ്യത്യസ്തത പുലർത്തുന്നതും ഓർമ്മകൾ ഉണർത്തുന്നതുമായിരുന്നു. ചിത്രത്തിലെ അല്ലല്ലം ചൊല്ലി എന്നു തുടങ്ങുന്ന ഗാനം 10 ലക്ഷത്തോളം കാഴ്ചക്കാരെയും സ്വന്തമാക്കി.
മലയാളികളുടെ പ്രിയങ്കരനായ ഗായകൻ എം. ജി. ശ്രീകുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഹാജമൊയ്നുവും ബദ്രിയയുമാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖ താരങ്ങളായ ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. ജി. കെ നന്ദകുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. മസ്കറ്റ് മൂവി മേക്കേഴ്സിന്റെ ബാനറിൽ അൻവർ സാദത്ത് ചിത്രം നിർമ്മിച്ചരിക്കുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.