കഴിഞ്ഞ വർഷം മലയാളത്തിൽ റിലീസ് ചെയ്തു വലിയ ശ്രദ്ധ നേടിയ ചിത്രമാണ് നവാഗതനായ തരുൺ മൂർത്തി ഒരുക്കിയ ഓപ്പറേഷൻ ജാവ എന്ന ചിത്രം. ബാലു വർഗീസ്, ലുക്മാൻ, ബിനു പപ്പു, മമിതാ ബൈജു, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, വിനായകൻ, ഷൈൻ ടോം ചാക്കോ, മാത്യു തോമസ് എന്നിവരൊക്കെ അഭിനയിച്ച ഈ ചിത്രം വലിയ വിജയം ആണ് നേടിയത്. ഇപ്പോഴിതാ, അതിനു ശേഷം തരുൺ മൂർത്തി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന മെയ് ഇരുപതിന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്താൻ പോകുന്നത്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ റിലീസ് തിയതി സാമൂഹ്യമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. നന്ദിയോടെ, കടപ്പാടോടെ, പ്രതീക്ഷയോടെ സൗദി വെള്ളക്ക റിലീസിന് ഒരുങ്ങുന്നു എന്നാണ് തരുണ്‍ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുക്മാൻ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. ശരൺ വേലായുധൻ ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. ഹരീന്ദ്രൻ, സംഗീത് സേനൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
This website uses cookies.