ബാലു വർഗീസ്, ലുഖ്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഓപ്പറേഷൻ ജാവ എന്ന ത്രില്ലർ ചിത്രമൊരുക്കിയാണ് തരുൺ മൂർത്തി എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും ഏറെ പ്രശംസിച്ച ഈ ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് സൗദി വെള്ളക്ക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര അഭിപ്രായമാണ് നേടുന്നത്. തന്റെ ആദ്യ ചിത്രത്തിൽ നിന്ന് തീർത്തും വ്യത്യസ്‌തമായി തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രം ഈ സംവിധായകന് വലിയ പ്രശംസയാണ് നേടിക്കൊടുക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് തരുൺ മൂർത്തി. ഫില്മി ബീറ്റിനു നൽകിയ അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകുന്നത്.
മമ്മൂട്ടിക്കായി കഥയൊരുക്കുമ്പോൾ പെർഫെക്ട് ആയതിൽ കുറഞ്ഞതൊന്നും ചെയ്യില്ല എന്നും മമ്മൂട്ടി പരീക്ഷിക്കാത്ത തരം കഥ ഒരുക്കാനായാൽ മാത്രമേ അദ്ദേഹത്തെ സമീപിക്കുകയുള്ളു എന്നും തരുൺ മൂർത്തി പറഞ്ഞു. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്ത് വച്ചിരിക്കുകയാണ് മമ്മൂട്ടിയെന്നും, അത്കൊണ്ട് എന്ത് പറഞ്ഞാണ് ആ മനുഷ്യനെ എക്‌സൈറ്റ് ചെയ്യിക്കേണ്ടതെന്ന് എന്നോ, ഒരു കഥ പറഞ്ഞ് എങ്ങനെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യക്കുകയെന്നോ തനിക്ക് അറിയില്ലെന്നും തരുൺ മൂർത്തി വിശദീകരിക്കുന്നു. ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത സൗദി വെള്ളക്ക ഇപ്പോൾ ഏവരും ഹൃദയം കൊണ്ട് സ്വീകരിക്കുമ്പോൾ, ഈ സംവിധായകന്റെ പുതിയ ചിത്രം ഏതെന്നറിയാനുള്ള കാത്തിരിപ്പിൽ കൂടിയാണ് മലയാളി പ്രേക്ഷകർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.