മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഒരുപാട് ഭാഷകളിൽ താരം പകരം വെക്കാൻ സാധിക്കാത്ത പ്രകടനങ്ങൾ നടത്തി കൈയടി നേടിയിട്ടുണ്ട്. വില്ലനായും ഹാസ്യ താരവുമായി സൗത്ത് ഇന്ത്യയിൽ ഏറെ ശ്രദ്ധേയനായ സത്യരാജ് നടൻ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി എന്നായിരുന്നു സത്യരാജ് ഫ്‌ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയത്. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്നും സത്യരാജ് കൂട്ടിച്ചേർത്തു.
എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും താൻ കണ്ടിട്ടുണ്ടന്നും പക്ഷേ മമ്മൂട്ടി തന്റെ കരിയറിൽ ചെയ്തതുപോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഹോളിവുഡിലെ നടന്മാരൊന്നും ചെയ്തിട്ടില്ല എന്ന് സത്യരാജ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടിയെന്നാണ് വിശേഷിപ്പിക്കേണ്ടത് താരം വ്യക്തമാക്കി. മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ ഒരു ആരാധകർ കൂടിയാണ് താണെന് സത്യരാജ് സൂചിപ്പിക്കുകയുണ്ടായി. മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്ന ആളാണ് അദ്ദേഹമെന്ന് താരം പറയുകയുണ്ടായി. മമ്മൂട്ടിയുമായി വർഷങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് സത്യരാജ്. ഒരുപാട് മമ്മൂട്ടി ചിത്രങ്ങൾ സത്യരാജ് തമിഴിൽ റീമേക്ക് ചെയ്ത് ഹിറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ഹിറ്റ്ലർ എന്ന ചിത്രം തമിഴിൽ മിലിട്ടറി എന്ന പേരിൽ ഇറക്കുകയും സത്യരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.