മലയാള സിനിമ പ്രേമികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. അതുപോലെ തന്നെ ഒരുപിടി മികച്ച നായികമാരേയും നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. സംയുക്ത വർമ്മ, നയൻതാര, അസിൻ തുടങ്ങിയ നായികമാരെ നമ്മുടെ മുന്നിലവതരിപ്പിച്ച അദ്ദേഹം, കെ പി എ സി ലളിത, ഉർവശി, മീര ജാസ്മിൻ തുടങ്ങിയ മികച്ച നടിമാരെ ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് മടക്കി കൊണ്ട് വന്ന സംവിധായകൻ കൂടിയാണ്. എന്നാൽ പുതുമുഖ നായികമാരെ കാസ്റ്റ് ചെയ്തു കെണിഞ്ഞു പോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷം വരെ നായികയെ മാറ്റി വേറെ ആളുകളെ കൊണ്ട് വരേണ്ടി വന്നിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹ ഈ കാര്യം പറയുന്നത്. പ്രധാനമായും അദ്ദേഹം ഓർത്തെടുത്തു പറയുന്നത് ഗോളാന്തര വാർത്തകൾ, വിനോദയാത്ര എന്നീ ചിത്രങ്ങളിലെ കാര്യമാണ്.
ഈ രണ്ടു ചിത്രങ്ങളിലും ആദ്യം നായികയായി തീരുമാനിച്ചത് രണ്ടു പുതിയ കുട്ടികളെയായിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അവരെ കൊണ്ട് അഭിനയിക്കാൻ പറ്റില്ല എന്ന് മനസ്സിലായെന്നും, അങ്ങനെ അവരെ പറഞ്ഞു വിടേണ്ടി വന്നെന്നും സത്യൻ അന്തിക്കാട് പറയുന്നു. പക്ഷെ പറഞ്ഞു വിട്ടതിനു ശേഷം മീര ജാസ്മിൻ, ശോഭന എന്നിവരെയൊക്കെ ആ ചിത്രത്തിലേക്ക് വിളിച്ചത് അവരുടെ കാലു പിടിച്ചു കൊണ്ടാണെന്നു സത്യൻ അന്തിക്കാട് സരസമായി പറയുന്നു. വലിയ തിരക്കുള്ള സമയത്താണ് അവരോടു പെട്ടെന്ന് വന്നു രക്ഷിക്കണമെന്ന് പറയുന്നതെന്നും, അവർ രണ്ടു പേരും അപ്പോൾ വന്നത് തന്നോടുള്ള സ്നേഹവും സൗഹൃദവും വിശ്വാസവും കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ശോഭനയോടൊക്കെ പെട്ടെന്ന് വന്നു സഹായിക്കണമെന്ന് പറയുന്നത് സാഷ്ടാംഗം നമസ്കരിച്ചിട്ടാണെന്നും അദ്ദേഹം സരസമായി വെളിപ്പെടുത്തി. നമ്മൾ സത്യസന്ധത കാണിക്കേണ്ടത് ആദ്യം സിനിമയോടാണെന്നും അത് കൊണ്ടാണ്, മാറ്റിയ കുട്ടികൾക്ക് വിഷമമാകും എന്നറിഞ്ഞിട്ടും അവരെ മാറ്റിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.