മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ സത്യൻ അന്തിക്കാട്, മലയാള സിനിമയിലെ ഇന്നത്തെ യുവതാരങ്ങളെ കുറിച്ചു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നീ സീനിയർ താരങ്ങളെ വെച്ച് ഒട്ടേറെ ചിത്രങ്ങൾ ചെയ്തിട്ടുള്ള സത്യൻ അന്തിക്കാട് യുവ താരങ്ങളായ ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. ഇന്നത്തെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഓരോ യുവ താരത്തെ കുറിച്ചും സത്യൻ അന്തിക്കാടിന് പറയാനുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഒരുമിച്ചു സിനിമ ചെയ്ത താരങ്ങളെ കുറിച്ചും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവനടന്മാരെക്കുറിച്ചും സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നത്. ഫഹദ് ഫാസിലില്‍ പലപ്പോഴും താന്‍ മോഹന്‍ലാലിനെയാണ് കാണുന്നതെന്നും മോഹൻലാലിനെപ്പോലെ നമ്മളെ വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിന്റെ കൈവിരലുകൾ പോലും അഭിനയിക്കുമെന്നും അതുപോലെയാണ് ഫഹദെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ടോവിനോക്കൊപ്പം ജോലി ചെയ്തിട്ടില്ലെങ്കിലും മിന്നൽ മുരളിയിലെ അനായാസമായ പ്രകടനം കണ്ട് താനൊരു ഫാനായി മാറിയെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ചെറുപ്പക്കാരുടേതായിട്ടുള്ള കുസൃതികളും സംശയങ്ങളും പ്രകടിപ്പിക്കുന്ന നടനാണ് നിവിൻ പോളിയെന്നും, അഭിനയിക്കുകയാണെന്നോ ഡയലോഗ് പറയുകയാണെന്നോ ഒന്നും തോന്നാതെ ഒരുതരം ഇൻഹിബിഷനുമില്ലാതെയാണ് നിവിൻ ക്യാമറയുടെ മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി അടുപ്പം തോന്നുന്ന തരത്തിൽ അഭിനയിക്കുകയും പെരുമാറുകയും ചെയ്യുന്ന നടനാണ് ദുൽഖർ സൽമാനെന്നു പറഞ്ഞ അദ്ദേഹം, പ്രണവ് മോഹൻലാലിനെ കുറിച്ച് പറയുന്നത് തനിക്കു അവനെ ഭയങ്കര ഇഷ്ടമാണെന്നാണ്. ഇപ്പോഴും കുട്ടിയാണ് പ്രണവെന്നും സിനിമക്കാര്‍ ആരെങ്കിലുമൊക്കെ വരുമ്പോഴേക്ക് ഓടിയൊളിക്കുന്ന ആളാണ് അവനെന്നും അദ്ദേഹം പറയുന്നു. പ്രണവിനെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് തന്റെ മകൻ അഖിലിന്റെ മനസിലുണ്ടെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
This website uses cookies.