[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്ലോക്ക്ബസ്റ്റർ വിക്രമിന് ശേഷം ഇനി മഹേഷ് നാരായണിനൊപ്പം; ഉറപ്പിച്ചു കമൽ ഹാസൻ

ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ വിക്രമെന്ന ചിത്രം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്ററായി മുന്നോട്ടു പോവുകയാണ്. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേപോലെ പ്രശംസ ചൊരിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസൻ കൂടാതെ, മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും അഭിനയിച്ചിരിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മഹാവിജയത്തിനു ശേഷം താൻ ചെയ്യാൻ പോകുന്ന ചിത്രമേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഹാസൻ. മലയാളി സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിലാവും ഇനിയഭിനയിക്കുകയെന്നും, ആ ചിത്രം ജൂലൈ മാസത്തിലാരംഭിക്കുമെന്നും അദ്ദേഹം പിങ്ക് വില്ലക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

തനിക്കു മഹേഷ് നാരായണനുമായി ഒരു കമ്മിറ്റ്‌മെന്റുണ്ടെന്നു പറഞ്ഞ കമൽ ഹാസൻ, ഛായാഗ്രാഹകനെന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും തന്റെയൊപ്പമാണ് മഹേഷ് നാരായണൻ കരിയര്‍ തുടങ്ങിയതെന്നുമോർക്കുന്നു. തങ്ങൾക്കു തമ്മില്‍ നന്നായി അറിയാമെന്നും, തനിക്കു വേണ്ടിയുള്ള സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും അദ്ദേഹം വെളിയപെടുത്തി. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യമോ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. കമല്‍ ഹാസനും ശിവാജി ഗണേശനും പ്രധാന കഥാപാത്രങ്ങളായ തേവര്‍ മകന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനായിരിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാർത്തകൾ പറഞ്ഞത്. മഹേഷ് നാരായണൻ ചിത്രം കൂടാതെ, ഒരു കോമഡി ചിത്രം ചെയ്യാനും തനിക്കു ആഗ്രഹമുണ്ടെന്നും വൈകാതെ അത് ചെയ്യണമെന്നും അദ്ദേഹം പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.