നവാഗതനായ അനുരാജ് മനോഹർ ഒരുക്കിയ ഇഷ്‌ക് എന്ന ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയവും അതിനൊപ്പം നിരൂപക പ്രശംസയും നേടി ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദര്ശിപ്പിക്കുകയാണ്. രതീഷ് രവി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഷെയ്ൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ, ജഫാർ ഇടുക്കി എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഇവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ഇ ഫോർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് എന്നിവർ ചേർന്നാണ് ഇഷ്‌ക് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ചിത്രത്തെയും ഇതിൽ പ്രവർത്തിച്ചവരെയും അഭിനന്ദിച്ചിരിക്കുന്നതു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “തിരഞ്ഞെടുപ്പും, അതിന്റെ കോലാഹലങ്ങളും കഴിഞ്ഞു. നമ്മളെങ്ങനെ തോറ്റു എന്നതിനെക്കുറിച്ചുള്ള ‘താത്വികമായ അവലോകനങ്ങളും’ കഴിഞ്ഞു. ഇപ്പോഴും വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള ‘അന്തർധാര സജീവമായിരുന്നു’ എന്ന കണ്ടെത്തലിനു തന്നെയാണ് മുൻതൂക്കം. ഈയടുത്ത ദിവസം ശ്രീ എം. പി. വീരേന്ദ്രകുമാർ ഒരു സൗഹൃദസംഭാഷണത്തിനിടയിൽ പറഞ്ഞു – ‘സന്ദേശ’ത്തിലെ ഈ സംഭാഷണം ഇത്രയേറെ ശ്രദ്ധിക്കപ്പെടാൻ കാരണം അത് ശങ്കരാടി എന്ന അനുഗ്രഹീത നടൻ പറഞ്ഞതുകൊണ്ടാണ്. വാസ്തവം! കണ്മുന്നിലുള്ളപ്പോൾ അതിന്റെ വിലയറിയില്ലല്ലോ. ശങ്കരാടിയും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ അഭിനയകലയിലെ പകരം വെക്കാനില്ലാത്തവരാണെന്ന് നമ്മൾ പോലും തിരിച്ചറിയുന്നത് അവരുടെ അഭാവത്തിലാണ്. അഭിനയമികവിന്റെ കാര്യത്തിൽ ഇന്നും മലയാള സിനിമ സമ്പന്നമാണ്. നായകനടന്മാരെ മാറ്റി നിർത്തിക്കൊണ്ട് പറയാം. നമ്മുടെ സിദ്ധിഖ് ഇപ്പോൾ ഓരോ സിനിമയിലും നമ്മെ വിസ്മയിപ്പിക്കുകയല്ലേ. സംഭാഷണത്തിലും, ചെറിയ ചലനങ്ങളിൽ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്. ഭരത് ഗോപിച്ചേട്ടന്റെ പാതയിലൂടെയാണ് സിദ്ധിക്കിന്റെ യാത്ര എന്ന് തോന്നാറുണ്ട്.
സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം. ഇപ്പോൾ ഇതൊക്കെ ഓർമ്മിക്കാൻ കാരണം ‘ഇഷ്‌ക്’ എന്ന സിനിമയാണ്. ഇത്തിരി വൈകിയാണ് ‘ഇഷ്‌ക്’ കണ്ടത്. ഷൈൻ ടോം ചാക്കോയും, ഷെയ്ൻ നിഗവും, ജാഫർ ഇടുക്കിയുമൊന്നും നമുക്ക് അപരിചിതരല്ല. പക്ഷെ അവർ ഇത്രയും മികച്ച അഭിനേതാക്കളാണെന്ന് തിരിച്ചറിയുന്നത് ‘ഇഷ്‌ക്’ കാണുമ്പോഴാണ്. നായിക ആൻ ശീതളും വളരെ സ്വാഭാവികമായി അഭിനയിച്ചിരിക്കുന്നു. ഒരു നല്ല സംവിധായകൻ ക്യാമറക്കു പിന്നിൽ നിൽക്കുമ്പോഴാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. അനുരാജ് മനോഹർ എന്ന പുതിയ സംവിധായകനെ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് ഒരു വിഷയം കണ്ടെത്തുക, അത് ഉള്ളിൽ തട്ടും വിധം പ്രേക്ഷകരിലേക്ക് പകരുക – രണ്ടിലും സംവിധായകനും എഴുത്തുകാരനും വിജയിച്ചിരിക്കുന്നു. ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മലയാള സിനിമ മുന്നോട്ടു തന്നെയാണ്- എല്ലാ അർത്ഥത്തിലും.”
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.