തലയണമന്ത്രം എന്ന ചിത്രം മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വേളയിൽ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സ്വാഭാവികമായ അവതരണം കൊണ്ട് ഉര്‍വ്വശി അനശ്വരമാക്കിയ കാഞ്ചന എന്ന കഥാപാത്രം മലയാള സിനിമയിലെ തിളക്കമാര്‍ന്ന അധ്യായമാണെന്ന് സംശയമില്ലാതെ പറയാനാകും. ഉർവശി ഇല്ലായിരുന്നെങ്കിൽ തലയണമന്ത്രം എന്ന സിനിമ താൻ എടുക്കില്ലായിരുന്നുവെന്നും, ഉർവശി ഉണ്ടാകുന്ന കാലം വരെ താൻ ആ ചിത്രം മാറ്റിവച്ചേനെയെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഇമേജിനെ ഭയക്കുന്ന ഒരു നടിയല്ല ഉർവശി. എന്തു വേഷവും ചെയ്യാൻ അവർ തയ്യാറാണ്. ഒരു നല്ല കഥയുടെ ഭാഗമാകാനാണ് അവർ ശ്രമിക്കുന്നത്. ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് അവർ കഥാപാത്രങ്ങളെ സമീപിക്കുന്നത്. ഉർവശിയ്ക്ക് സിനിമയോടുള്ള ആത്മാർത്ഥത കണ്ടു പഠിക്കേണ്ടതാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ഇന്നത്തെ കാലത്ത് തലയണമന്ത്രം എന്ന ചിത്രത്തിന് പ്രസക്തി കുറവാണ്. ഇന്ന് ആ ചിത്രം എടുത്താലും ഈ രൂപത്തിൽ ആയിരിക്കണം എന്നില്ല. ഇന്ന് കാഞ്ചനയേയും സുകുമാരനേയും കണ്ടാൽ ആളുകൾ അയ്യേ എന്ന് പറയും. കാരണം ഇത്തരത്തിലുള്ള ആളുകളും കോളനികളും ഇപ്പോൾ ഇല്ല. അന്നത്തെ കാലത്ത് ഉർവശി ചെയ്ത പല കഥാപാത്രങ്ങളും ഇന്ന് ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ള താരം അനുശ്രീയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏത് കഥാപാത്രവും ഒരു തടസവും ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാൻ അനുശ്രീക്ക് കഴിയും. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയൊക്കെ അസാധ്യമായി ചെയ്തിട്ടുണ്ട്. തലയണമന്ത്രത്തെ ഇപ്പോൾ അനുശ്രീയുടെ രൂപത്തിൽ വേണമെങ്കിൽ കാണാം. പക്ഷേ ഉർവശിക്കൊരു റീപ്ലേസ്മെന്റ് ഇല്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. നായികാ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളാണ് താരം അഭിനയിച്ചത്. പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ചെയ്ത് ഫലിപ്പിക്കുന്ന ഉർവശിയുടെ കഴിവ് പുത്തൻപുതു കാലൈ, സൂരറൈ പോട്ര്, മൂക്കുത്തി അമ്മൻ എന്നീ സിനിമകളിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.