സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ശരണ്യ പൊൻവണ്ണൻ. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഈ നടി പണ്ട് മലയാള സിനിമയിലും ഒരുപാട് മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വലിയ ഇടവേളയ്ക്കു ശേഷം മധുപാൽ – ടോവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു ഈ നടി. മലയാള സിനിമയെ വളരെയേറെ സ്നേഹിക്കുന്ന ഈ നടി പറയുന്നത് മലയാളത്തിലെ ഒരുപാട് നടീനടന്മാരെ തനിക്കു ഇഷ്ടം ആണെങ്കിലും തന്റെ ഫേവറിറ് ആക്ടർസ് തിലകനും മോഹൻലാലും ആണെന്നാണ്. ഒരു മോഹൻലാൽ ആരാധിക ആയതു കൊണ്ട് തന്നെ ഈ അടുത്ത് കായംകുളം കൊച്ചുണ്ണി എന്ന ചിത്രം കണ്ടപ്പോൾ അതിൽ കുറച്ചു സമയം കൂടി മോഹൻലാൽ ഇത്തിക്കര പക്കി ആയി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്ന് ശരണ്യ പറയുന്നു.
റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ഇത്തിക്കര പക്കി ആയി ഇരുപതു മിനിറ്റോളം ആണ് മോഹൻലാൽ അഭിനയിച്ചത്. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയതും കിടിലൻ പ്രകടനം കാഴ്ച വെച്ച മോഹൻലാൽ ആയിരുന്നു. ശരണ്യ പൊൻവണ്ണനും അത് തന്നെയാണ് ആവർത്തിക്കുന്നത്. മോഹൻലാലിന്റെ ആ കഥാപാത്രത്തെ അണിയറ പ്രവർത്തകർക്ക് കുറച്ചു കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു എന്നും കുറച്ചു കൂടി ഫാന്റസിയും മാസ്സും ചേർത്ത് ആ കഥാപാത്രത്തെ കൂടുതൽ ശ്കതമാക്കായിരുന്നു എന്നും ശരണ്യ പറയുന്നു. മോഹൻലാലിൻറെ സാന്നിധ്യമാണ് കായംകുളം കൊച്ചുണ്ണി നേടിയ വമ്പൻ വിജയത്തിന്റെ കാരണമെന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടു നിന്നും എഴുപതു കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ആണ് നേടിയത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.