ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് സന്തോഷ് ശിവൻ. വെള്ളിത്തിരയിൽ തന്റെ ദൃശ്യങ്ങൾ കൊണ്ട് മാജിക് കാണിച്ചിട്ടുള്ള അദ്ദേഹം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അത് കൂടാതെ ഒരുപിടി ഗംഭീര ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുള്ള അദ്ദേഹം, ഇന്ത്യൻ സിനിമയിലെ വമ്പൻ സംവിധായകരുടെ ഏറ്റവും പ്രീയപ്പെട്ട ഛായാഗ്രാഹകനുമാണ്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയിലെ മാത്രമല്ല, ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നവയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരിടവേളക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലും തമിഴിലുമായൊരുക്കിയ ഈ ചിത്രത്തിന്റെ തമിഴിലെ ടൈറ്റിൽ സെന്റിമീറ്റർ എന്നാണ്. മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപതിനാണ് റിലീസ് ചെയ്യുക.
അതിന്റെ പ്രമോഷന്റെ ഭാഗമായിട്ട് നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ, ഇന്ത്യൻ സിനിമയിലെ തനിക്ക് ഏറ്റവും പ്രീയപ്പെട്ട മൂന്നു നടൻമാർ ആരൊക്കെയാണ് എന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് ശിവൻ. അത് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ, ഹിന്ദി താരം ഷാരൂഖ് ഖാൻ, തമിഴ് നടൻ അജിത് എന്നിവരാണ്. ഇവരോടൊപ്പം ജോലി ചെയ്തു ഇനിയും കൊതിതീർന്നിട്ടില്ലെന്നു അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. താൻ കാമറ കണ്ണുകളിലൂടെ കണ്ട ഏറ്റവും മികച്ച നടനാണ് മോഹൻലാലെന്ന് അദ്ദേഹം നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാരോസ് ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രഷർ എന്ന ഫാന്റസി ത്രീഡി ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതും സന്തോഷ് ശിവനാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.