കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ത്രീഡി ഫാന്റസി ചിത്രത്തിലെ നായകനും മോഹൻലാൽ തന്നെയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ പോലത്തെ ത്രീഡി ചിത്രങ്ങൾ ഒരുക്കിയ ജിജോ പൂനൂസ് തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഈ കഴിഞ്ഞ മാർച്ചിൽ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം, ഷൂട്ടിംഗ് തുടങ്ങി രണ്ടാഴ്ചയോളം കഴിഞ്ഞപ്പോൾ ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തി വെക്കേണ്ടി വന്നു. എന്നാൽ ഇനി ചിത്രം വീണ്ടും ആരംഭിക്കുന്നത് വൈകും എന്ന സൂചനയാണ് ലഭിക്കുന്നത്. അതിന്റെ കാരണം എന്തെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആയ സന്തോഷ് ശിവൻ വെളിപ്പെടുത്തുകയാണ്.
100-ല്‍ അധികം ആളുകളെ വെച്ചാണ് ഇനി ബറോസിലെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത് എന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധ്യമല്ല എന്നും സന്തോഷ് ശിവൻ പറയുന്നു. മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്നും ചിത്രത്തിലെ അഭിനേതാക്കള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കുറച്ച് മാസങ്ങള്‍ കൂടി ചിത്രം നീണ്ടേക്കും എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, സ്പാനിഷ് താരങ്ങളായ പാസ്വേഗ, റാഫേല്‍ അമര്‍ഗോ, അമേരിക്കൻ നടിയായ ഷൈല മകാഫ്രി എന്നീ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലിഡിയൻ നാദസ്വരം സംഗീതം പകരുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്. സന്തോഷ് രാമൻ ആണ് ഇതിന്റെ കലാസംവിധാനം നിർവഹിക്കുന്നത്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
This website uses cookies.