[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജയസൂര്യയെ നായകനാക്കി ജോഷിയുടെ ബിഗ് ബജറ്റ് ചിത്രം

ഓഗസ്റ്റ് മുപ്പത്തിയൊന്നിന് തന്റെ ജന്മദിനം ആഘോഷിച്ച നടൻ ജയസൂര്യ, ആരാധകർക്ക് നൽകിയ പിറന്നാൾ സമ്മാനം ഒരു വമ്പൻ പ്രോജക്ടിന്റെ പ്രഖ്യാപനമാണ്. മലയാളത്തിലെ സീനിയർ സംവിധായകനായ ജോഷി ഒരുക്കാൻ പോകുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായകൻ ജയസൂര്യ ആണ്. നിഷാദ് കോയയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആണ് കാവ്യാ ഫിലിംസ് എന്ന തന്റെ ബാനറിൽ ഈ ജോഷി- ജയസൂര്യ ചിത്രം നിർമ്മിക്കാൻ പോകുന്നത്. രഞ്ജിത് ശങ്കറിന്റെ സണ്ണി,നാദിര്‍ഷയുടെ ഈശോ, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്നിവയാണ് ജയസൂര്യയുടെ ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഇത് കൂടാതെ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച്, റോജിൻ തോമസ് സംവിധാനം ചെയ്യുന്ന  ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാർ, ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 , ജോൺ ലൂഥർ, രാമസേതു എന്നിവയും ജയസൂര്യ അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങളാണ്.

ഇപ്പോൾ സുരേഷ് ഗോപി അഭിനയിക്കുന്ന പാപ്പൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജോഷി ഒരുക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ഡേറ്റും ജോഷിക്ക് ഉണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. തന്റെ  ഡ്രീം പ്രൊജക്ട് ആണ് ജോഷി സാറിനൊപ്പമുള്ള സിനിമയെന്ന് ജയസൂര്യ പറയുന്നു. ദിലീപിനെ നായകനാക്കി ഓൺ എയർ ഈപ്പൻ, മോഹൻലാൽ നായകനായ വയനാടൻ തമ്പാൻ എന്നിവ ജോഷി ഒരുക്കാൻ പ്ലാൻ ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷമാണു ജോഷി വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ചത്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.