കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രം നേടിയ വിജയത്തിന് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താൻ പോവുകയാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ബഹുഭാഷാ ചിത്രം ആയിരിക്കും. കലിയുഗവരൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആയാണ് ഒരുക്കാൻ പോകുന്നത്. ഈ ചിത്രത്തിന്റെ താര നിർണ്ണയം ഇപ്പോൾ പൂർത്തിയായി വരികയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഏതായാലും ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കും എന്നാണ് സൂചന. ഇപ്പോൾ ജാക്ക് ആൻഡ് ജിൽ എന്ന ത്രില്ലർ ചിത്രം സംവിധാനം ചെയ്യുകയാണ് സന്തോഷ് ശിവൻ. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, അജു വര്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമുള്ള സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നുണ്ട്. ദുബായ് കേന്ദ്രമാക്കിയുള്ള ലെൻസ് മാൻ സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം സന്തോഷ് ശിവൻ പ്ലാൻ ചെയ്തിരുന്നു എങ്കിലും ഇപ്പോൾ ആ പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്ന തരത്തിൽ ഉള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ജാക്ക് ആൻഡ് ജില്ലിന്റെ ഷൂട്ടിങ് ഇപ്പോൾ ഹരിപ്പാട് പുരോഗമിക്കുകയാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.