പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപതിന് റിലീസ് ചെയ്യും. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് സന്തോഷ് ശിവൻ വീണ്ടും മലയാളത്തിലെത്തുന്നത്. അനന്തഭദ്രം, ബിഫോർ ദി റെയിൻസ്, ഉറുമി എന്നിവയാണ് അദ്ദേഹം ഇതിനു മുൻപ് മലയാളത്തിൽ ചെയ്ത ചിത്രം. ഷാരൂഖ് ഖാൻ നായകനായ ഹിന്ദി ചിത്രം അശോകയും പൃഥ്വിരാജ് നായകനായ മലയാള ചിത്രം ഉറുമിയുമാണ് അദ്ദേഹം ഇതിനു മുൻപ് ചെയ്ത ചരിത്ര സിനിമകൾ. ഇപ്പോഴിതാ, താൻ വീണ്ടുമൊരു ചരിത്ര/ പീരീഡ് ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്നും, അതിൽ പൃഥ്വിരാജ് ആയിരിക്കാം നായകനെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ജാക്ക് ആൻഡ് ജിൽ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇപ്പോൾ പാൻ ഇന്ത്യ ചിത്രങ്ങളാണ് എല്ലാവരും ഒരുക്കുന്നതെന്നും, പാൻ ഇന്ത്യ തലത്തിൽ സ്വീകരിക്കപ്പെടണമെങ്കിൽ കുറച്ചു അവിശ്വസനീയത കഥ പറച്ചിലിലും അവതരണത്തിലും കൊണ്ട് വരണമെന്നും അദ്ദേഹം പറയുന്നു. താൻ അത്തരമൊരു വലിയ ചിത്രത്തിന്റെ കഥ പൃഥ്വിരാജ് സുകുമാരനോട് പറഞ്ഞിട്ടുണ്ട് എന്നും, എല്ലാം സെറ്റായി വന്നാൽ അടുത്ത വർഷം തന്നെ ആ ചിത്രത്തിന്റെ ജോലികളാരംഭിക്കുമെന്നും സന്തോഷ് ശിവൻ പറയുന്നു. ഇപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ക്യാമറ ചലിപ്പിക്കുകയാണ് സന്തോഷ് ശിവൻ. ആദ്യമായാണ് അദ്ദേഹം ഒരു ത്രീഡി ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.