മലയാള സിനിമയിൽ നിലനിൽക്കുന്ന വർണ്ണ വിവേചനത്തിന് എതിരെ ആണ് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായങ്ങൾ ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്. കറുത്തവരെ മലയാള സിനിമയിൽ എന്നും അവഗണിക്കുക ആണ് പതിവ് എന്നും അങ്ങനെ ഉള്ളവരെ പൊട്ടനോ, ചട്ടനോ, ഭിക്ഷാക്കാരനോ ആയി കാട്ടി അവരെ മുതലാക്കി തമാശകൾ ചെയ്ത കയ്യടി വാരുകയും ആണ് മലയാള സിനിമയിൽ ചെയ്യുന്നത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റിലൂടെ പറഞ്ഞത്. കലാഭവൻ മണിയെ പോലെ ഉള്ളവരെ കരുമാടി കുട്ടൻ പോലെ ഉള്ള കഥാപാത്രങ്ങൾ നൽകിയതിനെയും അദ്ദേഹം പരാമർശിച്ചു.
നായകന്മാർ എന്നാൽ വെളുത്ത് തുടുത്തു സുന്ദരന്മാർ ആവണം നായികമാർ ആണെങ്കിലും അത് പോലെ തന്നെ എന്നാൽ കേരളത്തിൽ 80 ശതമാനവും ശരാശരിയോ അതിന് താഴെയോ ഭംഗി മാത്രം ഉള്ളവർ ആണ് 20 ശതമാനം വരുന്ന സുന്ദരന്മാർ ആണ് ബാക്കി വരുന്നവരെ പ്രതിനിധീകരിക്കുന്നത് എന്നും തന്നെ പലപ്പോഴായി പലരും തന്റെ കറുപ്പിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും അപമാനിച്ചിട്ടുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു. തമിഴ് സിനിമയെ ഇക്കാര്യത്തിൽ പ്രശംസിച്ച സന്തോഷ് പണ്ഡിറ്റ് തമിഴ് നടന്മാർ കേരളത്തിൽ ആയിരുന്നു എങ്കിൽ കളിയാക്കൽ മൂലം ആത്‍മഹത്യ ചെയ്തേനെ എന്നും പറഞ്ഞാണ് പോസ്റ്റ് അവനാപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ സുഡാനി ആയി എത്തിയ സാമുവലിന്റെ വർണ്ണ വിവേചന പ്രസ്താവന വിവാദം ആയിരുന്നു. തനിക്ക് വേണ്ടത്ര പണം ലഭിച്ചില്ല എന്നു പറഞ്ഞ സാമുവൽ അതിന് കൂട്ടായി പിടിച്ചത് വർണ്ണ വിവേചനം എന്ന കാരണം ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ അത് മാറ്റി പറയുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ ആണ് സന്തോഷ് പണ്ഡിറ്റിന്റെ പുതിയ പ്രസ്താവന എത്തുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.