മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാസ്റ്റർ പീസ്’. മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാള സിനിമയിലെ താരാധിപത്യത്തേയും മുന്‍നിര സിനിമകളുടെ ധൂര്‍ത്തിനേയും പരിഹസിച്ച് രംഗത്തെത്തിയ സന്തോഷ് പണ്ഡിറ്റിന് നാനാഭാഗങ്ങളിൽ നിന്നും നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. എന്നാൽ അതൊന്നും വകവെയ്ക്കാതെ ശക്തമായ നിലപാടുകളിലൂടെയും പ്രവർത്തികളിലൂടെയും അദ്ദേഹം കുറഞ്ഞ ബഡ്‌ജറ്റിൽ തന്റെ സിനിമകളെ കൃത്യമായി മാര്‍ക്കറ്റ് ചെയ്യുകയും പ്രേക്ഷകരിലെത്തിക്കുകയും ചെയ്തു. ഇതിലൂടെ ചുരുങ്ങിയ ചിലരുടെയെങ്കിലും മനസ്സിൽ ഇടം നേടാൻ പണ്ഡിറ്റിന് കഴിഞ്ഞു.
ഇതാദ്യമായാണ് താന്‍ സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. കൃഷ്ണനും രാധയും ടിന്റുമോൻ എന്ന കോടീശ്വരൻ എന്നീ ചിത്രങ്ങൾ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായി. ഒടുവിൽ വിമർശകരുടെ വായടപ്പിച്ച് മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷം ചെയ്‌തതിന്റെ സന്തോഷത്തിലാണ് താരം. ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റിന്റെ വേഷപ്പകർച്ച ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന ഒരു മുഖ്യധാര ചിത്രം എന്നതിനാൽ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്‌വ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.