സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന ബഹുഭാഷാ ചിത്രമാണ് അഹല്യ. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. സോണിയ അഗർവാൾ, ലീന കപൂർ എന്നിവരാണ് നായികമാരായെത്തുന്നത് ഷിജില്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാഗരം ഫിലിം പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവ, വര്‍ക്കല, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ചിത്രത്തിൽ അഥിതി വേഷത്തിൽ ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും എത്തുന്നു എന്നാണ് പുതിയതായി എത്തുന്ന റിപ്പോർട്ടുകൾ..
തന്റേതായ സിനിമകളിലൂടെ സിനിമയ്ക്കകത്തും പുറത്തും വാര്‍ത്ത സൃഷ്ടിച്ച ആരാധകരെ ഉണ്ടാക്കിയ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന സിനിമയിലൂടെ മുഖ്യധാരാ സിനിമാലോകത്തിന്റെ ഭാഗമായിരിക്കുകയാണിപ്പോൾ .
പുലിമുരുകന്റെ ഹിറ്റിന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ക്യാംപസ് പശ്ഛാത്തലത്തിലാണ് കഥ പറയുന്നത്. മമ്മൂട്ടി കോളേജ് അധ്യാപകനാകുന്ന സിനിമയില്‍ പ്രാധാന്യമുള്ള റോളാണ് സന്തോഷ് പണ്ഡിറ്റിന്റേത്. മമ്മൂട്ടിക്കൊപ്പം മുകേഷും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള താരനിരയുമുണ്ട്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.