ദളപതി വിജയ് ഇപ്പോൾ നായകനായി അഭിനയിക്കുന്നത് തെലുങ്കു സംവിധായകൻ വംശി ഒരുക്കുന്ന തമിഴ് ചിത്രത്തിലാണ്. പ്രശസ്ത നിർമ്മാതാവ് ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയായി എത്തുന്നത് രശ്‌മിക മന്ദാന ആണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. എന്നാൽ ഇത് കഴിഞ്ഞു വിജയ് അഭിനയിക്കാൻ പോകുന്ന ചിത്രവും ഏകദേശം തീരുമാനം ആയിക്കഴിഞ്ഞു എന്നാണ് സൂചന. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് – വിജയ് ടീം ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും മാസ്റ്റർ നിർമ്മാതാവ് സേവ്യർ ബ്രിട്ടോയും ചേർന്നാണ് എന്നും, അതുപോലെ മാസ്റ്റർ ഷൂട്ടിംഗ് ആരംഭിച്ച ഒക്ടോബർ മൂന്നിന് തന്നെ ഈ ചിത്രവും ആരംഭിക്കുമെന്നും വാർത്തകൾ പറയുന്നു.
എന്നാൽ ഇപ്പോൾ വരുന്ന ഏറ്റവും വലിയ വാർത്ത അതൊന്നുമല്ല. ഈ ചിത്രത്തിലെ വില്ലനെ തേടുന്ന അണിയറ പ്രവർത്തകർ, ഏറ്റവും പുതിയതായി സമീപിച്ചിരിക്കുന്നത് കെ ജി എഫ് 2 എന്ന ചിത്രത്തിലെ അധീരാ എന്ന വില്ലൻ ആയി എത്തിയ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ആണെന്നാണ് വാർത്തകൾ പറയുന്നത്. അദ്ദേഹം ഇതിൽ ഉണ്ടാകുമോ എന്നത് സ്ഥിതീകരിച്ചിട്ടില്ല എങ്കിലും, സഞ്ജയ് ദത് വന്നാൽ വിജയ്- ലോകേഷ് കനകരാജ് ചിത്രം കൂടുതൽ വലുതാകും എന്നുറപ്പാണ്. കെ ജി എഫ് 2 ന്റെ മഹാവിജയത്തിനു ശേഷം സഞ്ജയ് ദത് കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.