[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതിക്കൊപ്പം നിവിൻ പോളിയും സഞ്ജയ് ദത്തും; അപ്‌ഡേറ്റുകൾ വരുന്നു

ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 67. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. കാശ്മീരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഇതിന്റെ അപ്‌ഡേറ്റുകൾ അടുത്തയാഴ്ചയോടെ പുറത്തു വരുമെന്നാണ് സൂചന. വമ്പൻ താരനിരയാണ് ഇതിൽ അണിനിരക്കുന്നതെന്നാണ് ഏറ്റവും പുതിയ വാർത്തകൾ പറയുന്നത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവ സൂപ്പർ താരം നിവിൻ പോളിയും വേഷമിടും എന്നാണ് വാർത്ത. ഇപ്പോൾ ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഗൾഫിൽ ഉള്ള നിവിൻ ആ ചിത്രം പൂർത്തിയാക്കി ഈ ലോകേഷ് ചിത്രത്തിൽ ചെയ്തേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റാം സംവിധാനം ചെയ്ത യേഴു കടൽ യേഴു മലൈഎന്ന ചിത്രത്തിന് ശേഷം നിവിൻ പോളി വേഷമിടുന്ന തമിഴ് ചിത്രമാണ് ദളപതി 67. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാളി താരം മാത്യു തോമസ് എന്നിവരും വേഷമിടുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ ലോകേഷും രത്‌നകുമാറും ചേർന്നാണ്. വിക്രം, കൈതി എന്നീ ചിത്രങ്ങൾ ഉൾപ്പെട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ഈ വിജയ് ചിത്രവും എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

4 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

5 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.