[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മലൈക്കോട്ടൈ വാലിബനായി വമ്പൻ വർക്ക് ഔട്ടുമായി മോഹൻലാൽ; ഒരുങ്ങുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാസ്സ് ചിത്രം

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഉടനെ തന്നെ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം മോഹൻലാൽ ആദ്യമായി കൈകോർക്കുന്ന മലൈക്കോട്ടൈ വാലിബൻ ഈ വരുന്ന ജനുവരി പതിനെട്ട് മുതൽ ചിത്രീകരണം ആരംഭിക്കും. മോഹൻലാൽ പതിനെട്ടിന് തന്നെ ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്യും. രാജസ്ഥാനിലെ ജയ് സാൽമീറിലാണ് ഈ ചിത്രം ആരംഭിക്കുന്നത്. ജയ് സാൽമീർ കൂടാതെ ഇതിന് കൊച്ചിയിലും ഒരു ഷെഡ്യൂൾ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗുസ്‍തിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുകയെന്നാണ് വാർത്തകൾ വരുന്നത്. ഏതായാലും ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി വമ്പൻ വർക്ക് ഔട്ടിലാണ് മോഹൻലാൽ. തന്റെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു വമ്പൻ മാസ് പീരീഡ് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രമെന്ന സൂചനകളാണ് ഇതിന്റെ ടൈറ്റിൽ പോസ്റ്ററിൽ നിന്നടക്കം നമ്മുക്ക് ലഭിച്ചത്. ലിജോയുടെ കഥയ്ക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി, ഹരീഷ് പേരാടി, ഡാനിഷ് തുടങ്ങി ഒട്ടേറെ കലാകാരൻമാർ വേഷമിടുന്നുണ്ട്. മറ്റ് ചില പ്രമുഖ താരങ്ങൾ ഇതിൽ അതിഥി വേഷവും ചെയ്യുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.