ടെന്നിസിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരമാണ് സാനിയ മിർസ. ഹൈദരാബാദ് സ്വദേശിനിയായ സാനിയ തന്റെ ആറാം വയസിലാണ് ടെന്നീസ് ജീവിതം ആരംഭിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ സാനിയ പ്രൊഫെഷണൽ ടെന്നിസിലേക്കും കടന്നു. ഏതാണ്ട് പതിനഞ്ച് വർഷത്തോളം സജീവമായി തിളങ്ങി നിൽക്കുന്ന സാനിയ മിർസ ലോക ടെന്നീസ് റാങ്കിങ്ങിൽ ഡബിൾസിൽ രണ്ടടം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, us ഓപ്പൺ തുടങ്ങിയവയിലെ മിന്നും പ്രകടനങ്ങൾ സാനിയ മിർസയ്ക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചു നൽകി. 2008 മുതൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനും സാനിയയ്ക്കായി. അർജുന അവാർഡും പദ്മശ്രീയും ഉൾപ്പടെ നൽകി രാജ്യം ആദരിച്ച സാനിയയുടെ ജീവിതം ഏറെ വിവാദങ്ങളും നിറഞ്ഞതായിരുന്നു.
രാജ്യം കടന്നുള്ള സാനിയയുടെ പ്രണയവും. പാക്ക് ക്രിക്കറ്റ് താരവുമായുള്ള വിവാഹവുമെല്ലാമായിരുന്നു വലിയ വിവാദങ്ങൾക്ക് വഴിവച്ചത്. അങ്ങനെ ഏറെ ചർച്ചകളും വിവാദങ്ങളും നിറഞ്ഞ സാനിയയുടെ ജീവിതമാണ് ബോളീവുഡ് സിനിമാലോകം ചർച്ചയാകുന്നത്. ബോളീവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകൻ രോഹിത് ഷെട്ടിയാണ് സാനിയയുടെ ജീവിതം അഭ്രപാളികളിൽ എത്തിക്കുക. ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ നടന്നു വരികയാണെന്ന് മുൻപ് സാനിയ വെളിപ്പെടുത്തിയിരുന്നു. മിൽകാ സിംഗിന്റെയും, സച്ചിന്റെയും, എം. എസ് ധോണിയുടേയുമെല്ലാം ജീവിത കഥകൾ മുൻപ് ചലച്ചിത്രമാക്കിയിട്ടുണ്ട്. അവയെല്ലാം തന്നെ വലിയ വിജയവുമായി തീർന്നിട്ടുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് പുതിയ ചിത്രവും എത്തുന്നത്. ഈ വർഷം അവസാനാതോടെ ചർച്ചകൾ പൂർത്തിയാക്കി ചിത്രം ഷൂട്ടിങ്ങിലേക്ക് കടക്കും. അടുത്ത വർഷമായിരിക്കും ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.