മലയാള സിനിമയുടെ പുതു തലമുറയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ അതിൽ സെക്കന്റ് റണ്ണർ അപ് ആയാണ് ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് കയ്യടി നേടിയ ഈ നടി, അപ്പോത്തിരിക്കിരി, വേദം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷെ സാനിയ എന്ന നടിയെ കേരളം മുഴുവൻ പോപ്പുലർ ആക്കിയത് ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രത്തിലെ നായികാ വേഷമാണ്. ശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ച ഈ നടി, സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. സാനിയ ഇയ്യപ്പന്റെ ഗ്ലാമർ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടി അഭിനയിച്ച കഥാപാത്രം ഏതാണെന്നു പറയുകയാണ് സാനിയ. ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടി തന്നു എങ്കിലും, താൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടി അഭിനയിച്ച സിനിമ കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രമാണെന്നും, പക്ഷെ ആ സിനിമ പ്രതീക്ഷിച്ച പോലെ പ്രേക്ഷകരിലേക്ക് എത്തിയില്ല എന്നതിൽ വിഷമം ഉണ്ടെന്നും സാനിയ പറയുന്നു. ഒറ്റിറ്റി റിലീസ് ആയി സീ ഫൈവിൽ എത്തിയ ഈ ചിത്രത്തിൽ ഒട്ടേറെ സംഘട്ടന രംഗങ്ങൾ വരെ ഉണ്ടായിരുന്നു എന്നും, അതിലഭിനയിച്ചപ്പോൾ തനിക്കു പരിക്കുകൾ വരെ പറ്റി എന്നും സാനിയ വെളിപ്പെടുത്തി. സൂരജ് ടോം ഒരുക്കിയ ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു നായക വേഷം ചെയ്തത്. ഗംഭീര പ്രകടനമാണ് ഇതിലെ ബിയാട്രീസ് എന്ന കഥാപാത്രമായി സാനിയ കാഴ്ച വെച്ചത്. വർക് ഔട്ട് വീഡിയോകൾ, ഡാൻസ് വീഡിയോകൾ എന്നിവയൊക്കെ തന്റെ യൂട്യൂബ് ചാനൽ വഴി പങ്കു വെക്കാറുള്ള സാനിയക്ക് യുവാക്കൾക്കിടയിൽ ഒട്ടേറെ ആരാധകരുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.